Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളം ഹൈന്ദവ മുന്നേറ്റത്തിന്റെ ഭൂമികയാകുന്നു

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 4, 2026, 09:12 am IST
in Main Article
തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.

കേരളത്തിലെ ഹൈന്ദവമുന്നേറ്റം ആര്‍ക്കും അവഗണിക്കാനാകാത്ത വിധം ശക്തിയാര്‍ജിക്കുന്നു. ഹൈന്ദവരെ വലിയതോതില്‍ ഏകോപിപ്പിക്കുന്ന മഹാസമ്മേളനങ്ങള്‍ ആ മുന്നേറ്റത്തിന്റെ പ്രകടീകൃത രൂപമായി മാറുന്നു. കേരളം ദേശീയതയോട് അടുക്കുമ്പോള്‍ വിറളി പിടിച്ച് ഇടതുപക്ഷവും വലതുപക്ഷവും പരക്കംപായുന്നു. തങ്ങള്‍ പറയുന്നതും പഠിപ്പിച്ചതും മാത്രമാണ് ഹിന്ദുത്വം എന്നും മറിച്ച് ഹൈന്ദവ സ്വത്വത്തെക്കുറിച്ച് പറയുന്നവര്‍ വര്‍ഗ്ഗീയവാദികളാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് കേരളത്തിലിപ്പോള്‍ വ്യാപകമായി നടന്നു വരുന്ന ഹൈന്ദവ കൂട്ടായ്‌മകള്‍. ആദ്യമൊക്കെ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചവര്‍ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. തങ്ങള്‍ക്ക് ഇനി നിലനില്‍പ്പ് വേണമെങ്കില്‍ ഹൈന്ദവ ഏകീകരണത്തെ ഇല്ലാതാക്കണമെന്നും ജനങ്ങള്‍ ദേശീയതയിലേക്ക് നീങ്ങുന്നതിനെ തടയണമെന്നുമുള്ള ലക്ഷ്യത്തോടെ അണിയറയില്‍ ആസൂത്രണം തുടങ്ങിയിരിക്കുകയാണ് ഇടതു-വലതു മുന്നണികള്‍.

നാല്‍പ്പത് ലക്ഷത്തിലധികം പേര്‍ ഒത്തു ചേരാറുള്ള ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് മുമ്പെങ്ങും കാണാത്ത ഭക്തജന പങ്കാളിത്തം ഇത്തവണ അനുഭവപ്പെട്ടത് ഈ ഉണര്‍വിന്റെ ഭാഗമാണ്. തിരുവനന്തപുരം നഗരമാകെ ദിവസങ്ങള്‍ക്ക് മുമ്പേ ഭക്തജന സമുദ്രമായി. ഈ മാറ്റത്തെ അംഗീകരിക്കാന്‍ ചിലര്‍ക്ക് ഒട്ടും കഴിയുമായിരുന്നില്ല. ഹൈന്ദവക്കൂട്ടായ്‌മകളെ ഏതെങ്കിലും തരത്തില്‍ ഇല്ലാതാക്കാനാണ് അണിയറനീക്കം. ഭക്തജനങ്ങള്‍ക്കും ക്ഷേത്രപരിസരത്തെ വാര്‍ഡുകളിലും കുടിവെള്ളം നല്‍കുന്നതിന് ജലവകുപ്പുകാണിച്ച കടുത്ത അനാസ്ഥ ഈ നീക്കത്തിന്റെ ഭാഗമായിവേണം കാണാന്‍. അടിയന്തര പരിഹാരം കാണണമെന്ന്, മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും ജലവിതരണം പൂര്‍ണമായി പുനഃസ്ഥാപിച്ചില്ല. വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനങ്ങളുടെ വരവിനെ പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തി. മുന്‍പ് ഭക്തര്‍ യഥേഷ്ടം ക്ഷേത്രത്തിലേക്കെത്തിയിരുന്ന ഇടറോഡുകളെല്ലാം കെട്ടിയടച്ച് ഭക്തരെ തടവിലിട്ട പ്രതീതി സൃഷ്ടിച്ചു. മനപ്പൂര്‍വം അസ്വസ്ഥത സൃഷ്ടിച്ച്, വിദൂര ദേശത്തുനിന്നു വരുന്നവരുടെ എണ്ണം കുറയ്‌ക്കാനായിരുന്നു നീക്കം. എന്നാല്‍ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടുമെന്ന ദൃഢ നിശ്ചയത്തോടെ ആറ്റുകാലില്‍ എത്തുകയാണ് ഭക്തലക്ഷങ്ങള്‍ ചെയ്തത്.

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴുന്നതിനും പതിനായിരങ്ങളാണ് എത്തിയത്. ദേവീ ദര്‍ശനം നടത്തി സായൂജ്യമടയുന്നവര്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിന് മുന്നിട്ടിറങ്ങാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് തീര്‍ച്ചപ്പെടുത്തുന്നു. കേരളത്തില്‍ ഇപ്പോള്‍ ഉത്സവ കാലമാണ്. എല്ലാ ക്ഷേത്ര ഉത്സവങ്ങളും ഹൈന്ദവ സംസ്‌കാരത്തിന്റെ ഉയര്‍ത്തിഴുന്നേല്‍പ്പാണ് വിളിച്ചോതുന്നത്. അത്രകണ്ട് ഭക്തജന പങ്കാളിത്തം ഉത്സവങ്ങള്‍ക്കുണ്ടാകുന്നു. ഇവിടെ ഭക്തിമാത്രമല്ല പ്രകടമാകുന്നത്. അതിലുപരി, ഹിന്ദു ജനതയുടെ മുന്നേറ്റവും ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വമാണ് എന്റെ സംസ്‌കാരം എന്ന് പറയാനുള്ള ധൈര്യവുമാണ് വെളിവാകുന്നത്. ക്ഷേത്രോത്സവങ്ങളില്‍ അടുത്തകാലം വരെ കലാപരിപാടികളെ രാഷ്‌ട്രീയ പ്രചരണത്തിനു ചിലര്‍ വേദിയാക്കിയിരുന്നു. ഭക്തര്‍ അതിനെ എതിര്‍ത്തിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. അതിനും സ്വാഭാവികമായ മാറ്റം വന്നുചേരുന്നു. നന്ദഗോവിന്ദം ഭജന്‍സ് ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ക്ക് ക്ഷേത്രോത്സവങ്ങളില്‍ വന്‍ സ്വീകാര്യത ലഭിക്കുന്നതും ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. ഭജന സംഘങ്ങളുടെ എണ്ണം കൂടിവരുന്നതും അതിന്റെ ഭാഗം തന്നെ.

ഉണരുന്ന ഹൈന്ദവ സ്വത്വത്തിന്റെ പെരുമ്പറകൊട്ടായിരുന്നു മലപ്പുറത്ത് തിരുനാവായയില്‍ നിളാതീരത്തു കണ്ട മുന്നേറ്റം. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയും അമൃതാനന്ദമയീ മഠവും കൈ കോര്‍ത്തപ്പോള്‍ തിരുനാവായയിലെ കുംഭമേളയില്‍ ഒത്തു ചേര്‍ന്നത് ലക്ഷക്കണക്കിന് പേര്‍. പതിനായിരം തികയ്‌ക്കുമോ എന്ന് ആക്ഷേപിച്ചവരെ ഞെട്ടിച്ചും സംഘാടകരെ അമ്പരപ്പിച്ചുമാണ് ലക്ഷങ്ങള്‍ ഒഴുകിയെത്തിയത്. തുടക്കത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയും അധിക്ഷേപവുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കച്ചവടസാധ്യത അന്വേഷിക്കുകയും ചെയ്തിരുന്നെങ്കിലും തിരുനാവായയിലെ മണല്‍പ്പുറത്ത് ഭക്തലക്ഷങ്ങള്‍ അണിനിരന്നതോടെ ചുവടുമാറ്റേണ്ടിവന്നു. കുംഭമേള നടത്താന്‍ സര്‍ക്കാര്‍ സഹായം ചെയ്തില്ലെന്നു മാത്രമല്ല തടസപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. യാത്രാ സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ല. പരസ്പരം പറഞ്ഞ് കേട്ടായിരുന്നു കുംഭമേളയിയില്‍ ലക്ഷക്കണക്കിന് പേര്‍ ഒത്തുചേര്‍ന്നത്. മേള സമാപിച്ചത്, അവഗണിച്ചവരേയും ഉള്‍ക്കൊണ്ടുകൊണ്ടാണ്. അതാണു ഹിന്ദു സംസ്‌കാരം. ഭയത്തോടെ ഹൈന്ദവ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ധൈര്യമായി ഹിന്ദു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രചോദനവും തിരുനാവായയിലെ കുംഭമേളയായിരുന്നു.

കേരളക്കരയിലാകെ ഇപ്പോള്‍ നടന്നു വരുന്ന ഹിന്ദു ഏകതാ സമ്മേളനങ്ങളുടെ പ്രസക്തിയും ഇതോടെ വര്‍ദ്ധിച്ചു. മുമ്പ് ഹൈന്ദവ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ വേദിക്ക് അടുത്ത്പോലും വരാത്തവരും ഇപ്പോള്‍ വേദിയില്‍ ഇരിക്കാന്‍ താല്‍പര്യം കാണിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. നൂറ് കണക്കിന് പേര്‍ സമ്മേളനങ്ങളില്‍ പങ്കാളികളാകുന്നു. സാമുദായിക നേതാക്കളും സാംസ്‌ക്കാരിക നേതാക്കളും വേദിയില്‍ സംസാരിക്കുന്നു. ഹിന്ദു ഒരിക്കലും മാറില്ലെന്നും എന്നും തങ്ങളുടെ കാല്‍ ചുവട്ടില്‍ത്തന്നെ കഴിയുമെന്നും കരുതിയവര്‍ക്ക് വ്യക്തമായ സന്ദേശമാണ്, അടുത്തിടെ നടന്ന ഇത്തരം ഹൈന്ദവ കൂട്ടായ്‌മകള്‍ നല്‍കിയത്; കേരളം ദേശീയതയിലേക്ക് പൂര്‍ണമായും മാറുന്നു എന്ന സന്ദേശം.

Tags: Chottanikkara Devi TempleHindu festivalsThirunavaya Maha Magha Festivalattukal pongala 2026Hindu upsurge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മേല്‍ക്കാവും കീഴ്‌ക്കാവും: വിശ്വാസങ്ങളും ഐതിഹ്യവും ഇഴചേര്‍ന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പ്രത്യേകത

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Editorial

ഇടത് തന്ത്രങ്ങള്‍ പൊളിച്ച് പൊങ്കാല വന്‍വിജയം

Kerala

പൊങ്കാലക്കിടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവം: പ്രതിയെ പിടികൂടാതെ പോലീസ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

Kerala

ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ മാല മോഷണം; നാല് സ്ത്രീകള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.