ദോഹ: ഇറാൻ റവലൂഷണറി ഗാർഡ്സിന്റെ രണ്ട് സ്ലീപ്പർ സെല്ലുകളെ അറസ്റ്റ് ചെയ്തെന്ന് ഖത്തർ. ഈ സെല്ലുകളുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. ഖത്തർ ന്യൂസ് ഏജൻസിയാണ് ഈകാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇവരിൽ ഏഴ് പേരെ ഖത്തറിലെ “പ്രധാനവും സൈനികവുമായ കേന്ദ്രങ്ങളെ” ചാരപ്രവർത്തനത്തിലൂടെ നിരീക്ഷിക്കാൻ നിയോഗിച്ചിരുന്നതായി അധികൃതർ അറിയിച്ചു. അവശേഷിക്കുന്ന മൂന്ന് പേർക്ക് നാശനഷ്ട പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതലയുമുണ്ടായിരുന്നു.
ചോദ്യം ചെയ്യലിനിടെ പ്രതികൾ തങ്ങൾ ഇറാന്റെ റെവലൂഷണറി ഗാർഡുമായി ബന്ധമുള്ളവരാണെന്ന് സംഘം വെളിപ്പെടുത്തി എന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ചാരപ്രവർത്തനവും സാബോട്ടേജ് പ്രവർത്തനങ്ങളും നടത്താൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയെന്നും ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ ഖത്തറിനെയും മറ്റ് ഗൾഫ് അറബ് രാജ്യങ്ങളെയും ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ യാത്രാവിമാനം തകർന്നതായും റിപ്പോർട്ടുണ്ട്. ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബുഷെഹറിലെ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇറാൻ എയറിന്റെ വിമാനമാണ് വിമാനമാണ് തകർന്നത്. ആക്രമണം നടന്ന സമയത്ത് വിമാനം സർവീസിനൊരുങ്ങുകയായിരുന്നോയെന്നതിലും, സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായോയെന്നതിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചി
















