Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 08:08 am IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുക്കളെ കബളിപ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും ശ്രമിക്കുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ 2019 ലെ സത്യവാങ്മൂലമാണ് തിരുത്തുക. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാനാണ് തീരുമാനം. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാണത്രേ ദേവസ്വം ബോര്‍ഡിന്റെ പുതിയ വെളിപാട്. എന്തിനാണ് ഈ മലക്കം മറിച്ചിലെന്ന് ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്തി അവരുടെ വോട്ട് നേടണം. 2018 ലാണ് യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയുണ്ടായത്. പുനഃ പരിശോധനാ ഹര്‍ജികള്‍ വന്നപ്പോള്‍ ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതി രൂപീകരിക്കുകയും വനിതാമതില്‍ നിര്‍മിക്കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുകമാത്രമല്ല, ഈശ്വരവിശ്വാസികളല്ലാത്ത രണ്ട് സ്ത്രീകളെ പോലീസിന്റെ സംരക്ഷണത്തോടെ ശബരിമല സന്നിധാനത്ത് പ്രവേശിപ്പിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും മഹത്തായ വിജയമായി ഇതിനെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും കൊട്ടിഘോഷിക്കുകയും ചെയ്തു. ഇതേ നിലപാട് തന്നെയായിരുന്നു ദേവസ്വം ബോര്‍ഡിനും.

ഈ നിലപാട് ഉപേക്ഷിക്കുമ്പോള്‍ അതിനെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ രംഗത്തു വരുന്നില്ല. നിലപാടുകളുടെ കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് ഇനിയും മലക്കംമറിയേണ്ടതുണ്ടല്ലോ. അതിനാലാണ് തന്ത്രപരമായ ഈ വിട്ടുനില്‍ക്കല്‍. പകരം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും, യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നത് അഭിഭാഷകന്റെ നിലപാടണെന്നും ജയകുമാര്‍ കണ്ടുപിടിച്ചിരിക്കുന്നു! ഇങ്ങനെയൊക്കെ പറയാന്‍ അപാരമായ തൊലിക്കട്ടി മാത്രമല്ല ലജ്ജയില്ലായ്‌മയും വേണം. ജയകുമാറിന് അത് വേണ്ടുവോളമുണ്ട്. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണല്ലോ മുഖ്യമന്ത്രി ഈ പദവിയില്‍ ഇരുത്തിയിട്ടുള്ളത്. ആരുടേതായിരുന്നു ഈ അഭിഭാഷകനെന്നും, എന്താണിയാള്‍ വാദിച്ചതെന്നും, വക്കീല്‍ ഫീസ് നല്‍കിയത് ആരാണെന്നും കൂടി ഈ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുമോ? സംസ്ഥാനത്തെ ഏറ്റവും ഉന്നതനായിരുന്ന ഒരു ഉദ്യോഗസ്ഥന് എങ്ങനെ ഇത്രമാത്രം തരംതാഴാന്‍ കഴിയുന്നു!

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി പമ്പയുടെ തീരത്ത് ആഗോള അയ്യപ്പ സംഗമം നടത്തി ഹിന്ദുക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് സത്യവാങ്മൂലം തിരുത്താനുള്ള പുറപ്പാട്. മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസിയായി പ്രഖ്യാപിച്ച് നടത്തിയ അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. അഴിമതി മറച്ചുപിടിക്കാന്‍ കണക്കുപോലും ഹാജരാക്കാത്തതിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ദേവസ്വം ബോര്‍ഡിന് നേരിടേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമായിരിക്കും യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലത്തോടുള്ള എതിര്‍പ്പ്. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും വീണ്ടും നിലപാട് മാറ്റും. യുവതീ പ്രവേശനത്തെ എതിര്‍ത്തത് സര്‍ക്കാരല്ല, ദേവസ്വം ബോര്‍ഡാണ് എന്നാവും അപ്പോള്‍ വാദിക്കുക.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ദേവസ്വം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്‌തെന്നും, ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നമാണ് ജയകുമാര്‍ പറയുന്നത്. അവസരവാദവും അധികാരദാസ്യവും അസ്ഥിക്കു പിടിച്ചവര്‍ക്ക് എന്ത് ആശയക്കുഴപ്പം! പക്ഷേ അയ്യപ്പഭക്തര്‍ ഈ കാപട്യം തിരിച്ചറിയും. അയ്യപ്പ സംഗമം നടത്തി ഭക്തരെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ വഞ്ചനക്കിറങ്ങിയാല്‍ തിരിച്ചടി വളരെ വലുതായിരിക്കും. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അയ്യപ്പ ധര്‍മത്തെ അവഹേളിക്കുന്നതിന് ഹിന്ദു സമുദായ സംഘടനകള്‍ കൂട്ടുനില്‍ക്കരുത്. ശബരിമലയെ സ്വര്‍ണ്ണക്കൊള്ളയുടെ കൂത്തരങ്ങാക്കി മാറ്റിയവരെ വിശ്വസിക്കുന്നതും പിന്തുണയ്‌ക്കുന്നതും കടുത്ത അയ്യപ്പനിന്ദയായിരിക്കും.

Tags: ശബരിമല യുവതീപ്രവേശനംSABARIMALAKerala GovernmentSupreme CourtTravancore Dewasom Boarddeceive Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.