ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക്. ബീഹാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായാണ് നിതിനെ ബിജെപി പ്രഖ്യാപിച്ചത്. മുന്‍ മന്ത്രി കൂടിയായ നിതിന്‍ ബീഹാര്‍ നിയമസഭാംഗമാണ്. ജനുവരി 20നാണ് ബിജെപി ദേശീയ അധ്യക്ഷനായത്.
മുന്‍ എംഎല്‍എ ശിവേഷ് കുമാര്‍ (ബീഹാര്‍), തെരാഷ് ഗോവല്ല, ജോഗന്‍ മോഹന്‍ (ആസാം), ലക്ഷ്മി വര്‍മ (ഛത്തിസ്ഗഡ്), സഞ്ജയ് ഭാട്ടിയ (ഹരിയാന), മന്‍മോഹന്‍ സമല്‍, സുജീത്ത് കുമാര്‍ (ഒഡീഷ), രാഹുല്‍ സിന്‍ഹ (ബംഗാള്‍) എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
മഹാരാഷ്‌ട്ര, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, ഛത്തിസ്ഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ 37 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ഈ എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അഞ്ചാണ്. ഒന്‍പതിനുള്ളില്‍ പത്രിക പി
ന്‍വലിക്കാം. 16നാണ് തെരഞ്ഞെടുപ്പ്.
















