Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ നോക്കി, പക്ഷെ ഇക്കുറി നടന്നത് പരാതിയില്ലാത്ത പൊങ്കാല

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇക്കുറി നടന്നത് പരാതിയില്ലാത്ത ആറ്റുകാല്‍ പൊങ്കാല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 10:17 pm IST
inKerala

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇക്കുറി നടന്നത് പരാതിയില്ലാത്ത ആറ്റുകാല്‍ പൊങ്കാല. കുടിവെള്ളം നല്‍കാതെയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുത്സിത നീക്കത്തില്‍ നിന്നാണ് പൊങ്കാലയ്‌ക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നു എന്ന സംശയം ഉണ്ടായത്. പക്ഷെ അതിനെതിരെ അപ്പോള്‍ തന്നെ ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധം നടത്തി.

ഡോക്ടര്‍മാരുടെ സമരത്തിലൂടെ പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു

ഡോക്ടര്‍മാരെ മാറ്റിനിര്‍ത്താന്‍ സര്‍വ്വീസ് സംഘടനകളെ ഉപയോഗിച്ച് നടത്തിയ നീക്കവും പൊളിഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരത്തിലുളള ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന തീരുമാനം പൊങ്കാല അടുക്കാനായപ്പോള്‍ മാറ്റുകയായിരുന്നു. കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇതോടെ ശത്രുക്കളുടെ പൊങ്കാലയുടെ ശോഭ കെടുത്താനുള്ള ആ തീരുമാനവും പൊളിഞ്ഞു.

അയ്യായിരം സേവാഭാരതി പ്രവര്‍ത്തകരുടെ നഗരശുചീകരണം

പരിസ്ഥിതി മലിനീകരണമാണ് പൊങ്കാലയുടെ ഭാഗമായി സംഘാടകര്‍ക്കുണ്ടാവുന്ന വലിയൊരു പൊല്ലാപ്പ്. ഇക്കുറി ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ശുചീകരണത്തോടെ നഗരം വീണ്ടും പഴയതുപോലെ തിളങ്ങി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ അയ്യായിരം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ആറ്റുകാലമ്മയുടെ മുഴുവന്‍ ഭക്തര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തിയത്. ക്‌ളീനിംഗ് തൊഴിലാളികളെ കൊണ്ട് അവധി എടുപ്പിച്ചുകൊണ്ട് പ്രശ്നങ്ങളുണ്ടാക്കാനുള്ള നീക്കവും പൊളിഞ്ഞു.

പ്രത്യേക ട്രെയിന്‍സര്‍വ്വീസും അധികസ്റ്റോപ്പുകളും

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയില്‍വേയുടെ നീക്കം പൊങ്കാല ഭക്തരെ നല്ലതുപോലെ സഹായിച്ചു. പൊങ്കാല നടക്കുന്ന മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ബിജെപി ഭരിയ്‌ക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടതുപോലെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിന് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങള്‍ക്ക് മാര്‍ച്ച് രണ്ടിനും അവധി പ്രഖ്യാപിച്ചത് വലിയ സഹായമായി.

പാര്‍ക്കിംഗ് ഫീസ് കൊള്ള

മുന്നൊരുക്കത്തിന്റെ ഭാഗമായി ആറ്റുകാല്‍ പരിസരം സന്ദര്‍ശിച്ച മേയര്‍ വി.വി. രാജേഷ് വലിയൊരു അതിക്രമം കണ്ടെത്തി. കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി സ്വകാര്യവ്യക്തികള്‍ നടത്തുന്ന പാര്‍ക്കിങ്ങ് ഫീസ് എന്ന പേരില്‍ നടത്തുന്ന കൊള്ള. ഒരു കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപ വരെയാണ് ചിലര്‍ ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയ്‌ക്ക് അകത്ത് പൊങ്കാലയുടെ പേരില്‍ ആളുകളെ പിഴിയുന്ന പാര്‍ക്കിങ്ങ് കൊള്ള അനുവദിക്കില്ലെന്ന് മേയര്‍ തിട്ടൂരമിറക്കി. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയ്‌ക്കുള്ളില്‍ അതോടെ പാര്‍ക്കിങ്ങ് ഫീസിലൂടെ കൊള്ളയടിക്കുന്നവര്‍ കീഴടങ്ങി. എല്ലാവര്‍ക്കും താങ്ങാവുന്ന ഒരു ഫീസ് വാങ്ങിയാല്‍ മതിയെന്ന ധാരണയില്‍ എത്തി.

കാപ്പുകെട്ടി കുടിയിരുത്താന്‍ മോഹന്‍ലാലും നന്ദഗോവിന്ദം ഭജന്‍സും എത്തി

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് നടന്ന കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങ് മുതല്‍ മാര്‍ച്ച് മൂന്ന് വരെ എല്ലാം ഭംഗിയായി നടന്നു. ഫെബ്രുവരി 23ന് നടന്ന കാപ്പുകെട്ടി കുടിയിരുത്തലിന് വേദിയെ അനുഗ്രഹിച്ചത് മറ്റാരുമല്ല, ചലച്ചിത്രതാരം മോഹന്‍ലാല്‍ തന്നെയായിരുന്നു. അന്ന് തന്നെ മോഹന്‍ലാലിനെ അംബാ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സും നടന്നു.

മാര്‍ച്ച് 3ന് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിച്ചത് ലക്ഷക്കണക്കിന് സ്ത്രീകളാണ്. ചലച്ചിത്രതാരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും പൊങ്കാലയില്‍ പങ്കാളികളായി. പൊങ്കാലയിട്ട് സ്ത്രീകളെല്ലാം മടങ്ങിക്കൊണ്ടിരിക്കവേ, അവസാന ദൗത്യവും അതിവേഗം പുരോഗമിച്ചു. പൊങ്കാല അടുപ്പുകൂട്ടാന്‍ ഭക്തകള്‍ കൊണ്ടുവന്ന ഇഷ്ടികകള്‍ മാറ്റുക എന്ന ദൗത്യം. കഴിഞ്ഞ ഇടത് മേയറായിരുന്ന ആര്യാ രാജേന്ദ്രന്റെ കാലത്ത് നടന്നതുപോലെ ഇടനിലക്കാര്‍ പണം വാങ്ങി ഇഷ്ടികകള്‍ വില്‍ക്കുകയായിരുന്നില്ല. കൃത്യമായി നഗരസഭയുടെ മേല്‍നോട്ടത്തില്‍ തന്നെ ഇഷ്ടികകള്‍ മാറ്റുകയായിരുന്നു.

എന്തായാലും അതുവരെ കലിപ്പോടെ പൊങ്കാലയുടെ കാര്യത്തില്‍ വിമര‍്ശനം ശരങ്ങള്‍ തൊടുത്ത മന്ത്രി വി. ശിവന്‍കുട്ടിയ്‌ക്ക് എല്ലാം ഭംഗിയായി കലാശിക്കുന്നു എന്ന് മനസ്സിലായതോടെ കാര്യങ്ങള്‍ മാറ്റിപ്പറയേണ്ടിവന്നു. ഉത്സവത്തെപ്പോലും ബിജെപി രാഷ്‌ട്രീയവല്‍ക്കരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ശിവന്‍കുട്ടി ആശ്വാസം കൊണ്ടത്.

Tags: v sivankuttyattukal pongalaThiruvananthapuram CorporationLatest newsMayor VV Rajeshattukal pongala 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.