റിയാദ്: സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടത്തി ഇറാൻ. റിയാദിലെ എംബസി കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിലെ യുഎസ് കോൺസുലേറ്റുകൾക്ക് നേരെയുണ്ടായ ഒടുവിലത്തെ ആക്രമണമാണ് റിയാദിലേത്. ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.
ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി.
https://twitter.com/AdityaRajKaul/status/2028634042485113209?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2028634042485113209%7Ctwgr%5E5b1abb6cc5975b2ab1002a05a1dbf1918d57664d%7Ctwcon%5Es1_&ref_url=https%3A%2F%2Fnewsbengaluru.com%2Fdrone-attack-on-us-embassy-in-riyadh%2F
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് ശേഷം അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസി കോമ്പൗണ്ടിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.
















