കൊച്ചി:ഭയമോ പക്ഷപാതമോ കൂടാതെയാണ് ജൂഡിഷ്യല്‍ ഓഫിസര്‍ ജോലി ചെയ്തിട്ടുള്ളതെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ്. ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ല.
സത്യസന്ധതയെ ഒരു തരത്തിലും ബാധിക്കാതെ മുന്നോട്ടു പോകാന്‍ സാധിച്ചിട്ടുണ്ട്.എറണാകുളം ബാര്‍ അസോസിയേഷന്‍ നല്‍കിയ യാത്ര അയപ്പ് ചടങ്ങിലാണ് ജഡ്ജിയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഹണി എം വര്‍ഗീസിന്റെ വിധിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിലപാട് പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ കളവില്ലാതെ, സത്യസന്ധതയെ ഒരു തരത്തിലും ബാധിക്കാതെ മുന്നോട്ടു പോകാന്‍ സാധിച്ചിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു. തനിക്ക് തന്റേതായ രാഷ്‌ട്രീയ പശ്ചാത്തലമുണ്ട്. എന്നാല്‍ ജോലിയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂര്‍ണബോധ്യമുണ്ട്. ആ ബോധ്യങ്ങളെ വഞ്ചിക്കാതെ കടമ നിര്‍വഹിച്ചുവെന്ന് ഹണി എം വര്‍ഗീസ് പറഞ്ഞു.
















