കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണമെന്ന് നേതൃത്വത്തില്‍ നിന്നും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി. പാലക്കാട് എന്നല്ല എവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചാലും അത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാന്‍ നിര്‍ദേശിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും. പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു പിഷാരടി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും തന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത കാലയളവിലും കോണ്‍ഗ്രസുകാരനാണെന്ന് തുറന്നുപറയാന്‍ താന്‍ തയ്യാറായിട്ടുണ്ടെന്ന് പിഷാരടി പറഞ്ഞു.
















