തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്‌നിവീര്‍വായു ഇന്‍ടേക്ക് 01/2027 റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഉയര്‍ന്ന പ്രായപരിധി 22 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. 2005 ജനുവരി 01-നും 2009 ജൂലൈ 01-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ച അവിവാഹിതരായ ഇന്ത്യന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും https//.iafrecruitment.edcil.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
















