മസ്‌കറ്റ്: ഒമാന്‍ തീരത്ത് കപ്പലുകള്‍ക്കുനേരെ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു.മറ്റ് രണ്ട് ഇന്ത്യാക്കാരെ കാണാതായി.ഞായറാഴ്ച എം വി സ്‌കൈലൈറ്റ് കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരെ കാണാതായിരുന്നു. ഇന്ന് എംകെഡി വ്യൂം കപ്പലിനുനേരെ നടന്ന ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.
സ്‌കൈലൈറ്റ് കപ്പലില്‍നിന്നും കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ന് ഡ്രോണ്‍ ബോട്ട് ഉപയോഗിച്ചാണ് എംകെഡി വ്യൂം കപ്പലിനെ ഇറാന്‍ ആക്രമിച്ചത്.സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
















