ദുബായ്: മേഖലയിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾ കാരണം ലോകത്തിലെ മുൻനിര കമ്പനിയായ ആപ്പിൾ, യുഎഇ (മിഡിൽ ഈസ്റ്റ്) ഓഫീസുകളുടെയും അഞ്ച് പ്രധാന സ്റ്റോറുകളുടെയും എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് അടച്ചുപൂട്ടൽ ആരംഭിച്ചത്. ദുബായ്, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ വലിയ റീട്ടെയിൽ ഷോപ്പുകളാണ് അടച്ചത്.
ഞങ്ങളുടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരെ പു റത്തേയ്‌ക്ക് അയയ്‌ക്കരുതെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ആപ്പിൾ ഉൾപ്പടെയുള്ള യുഎഇയിലുടനീളമുള്ള നിരവധി ബിസിനസുകൾ സർക്കാരിന്റെ ഏറ്റവും പുതിയ സുരക്ഷാ നീക്കങ്ങൾക്ക് അനുസൃതമായി അവരുടെ പ്രവർത്തനങ്ങൾ മാറ്റിയത്.
ആപ്പിൾ ആരാധകർക്ക് പ്രിയപ്പെട്ട ഷോപ്പിങ് സ്ഥലങ്ങളാണ് അടച്ചത്. ആപ്പിഅൽ ആപ്പിൾ അൽ മർയ ദ്വീപ്, ആപ്പിൾ യാസ് മാൾ, ആപ്പിൾ ദുബായ് മാൾ, ആപ്പിൾ അൽ ജിമി മാൾ, എമിറേറ്റ്‌സിലെ ആപ്പിൾ മാൾ തുടങ്ങിയവ താത്ക്കാലികമായി അടച്ചവയിൽ ഉൾപ്പെടുന്നു. മേഖല സുരക്ഷിതമാണെന്ന് അധികാരികൾ പറഞ്ഞുകഴിഞ്ഞാൽ വീണ്ടും തുറക്കുമെന്ന് ആപ്പിൾ പറയുന്നു.
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ആപ്പിളിന്റെ വെബ്‌സൈറ്റ് പരിശോധിക്കാനും കമ്പനി അറിയിച്ചിട്ടുണ്ട്.
















