കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ അയൽ രാജ്യങ്ങളായ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയ്‌ക്കെതിരെ ഇറാൻ ആക്രമണം തുടരുകയാണ്. യുഎഇ തലസ്ഥാനമായ അബുദാബിയിൽ വലിയ സ്‌ഫോടനങ്ങൾ കേട്ടതായും താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കൂടാതെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലും നിരവധി സ്‌ഫോടനങ്ങൾ കേട്ടു.
അതേ സമയം തന്നെ ഇറാനുമായുള്ള സംഘർഷത്തിൽ യുഎസും ഇസ്രായേലും വലിയ തിരിച്ചടി നേരിട്ടതായും മാധ്യമ റിപ്പോർട്ടുകളുണ്ട്. കുവൈറ്റിൽ ഒരു എഫ്-15 യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ടുണ്ട്. വിമാനം യുഎസിന്റേതാണോ ഇസ്രായേലിന്റേതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരു രാജ്യങ്ങളും ഈ യുദ്ധവിമാനം ഉപയോഗിക്കുന്നു. യുഎസിൻ്റേതാണെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://x.com/IntelTweet/status/2028338644281381275?ref_src=twsrc%5E
കൂടാതെ തകർന്നുവീണ യുഎസ് എഫ്-15 യുദ്ധവിമാനത്തിന്റെ പൈലറ്റ് ജീവനോടെ രക്ഷപ്പെട്ടതായും അദ്ദേഹത്തെ പ്രദേശവാസികൾ അദ്ദേഹത്തെ കാറിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അതേ സമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം മിഡിൽ ഈസ്റ്റ് കടുത്ത പിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രായേലിലും മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കുവൈത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
















