Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍: വസ്ത്രവ്യാപാരമേഖലയില്‍ ചരിത്രപരമായ മുന്നേറ്റം

ഗിരിരാജ് സിങ് by ഗിരിരാജ് സിങ്
Mar 2, 2026, 10:15 am IST
in Main Article

ലോകത്തിന് അവഗണിക്കാനാകാത്ത വിധം ഭാരതം ആഗോള വേദിയിലേക്കു ചുവടുവയ്‌ക്കുന്നു. പതിനാറാമത് ഭാരതം-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍, ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഔദ്യോഗികമായി പൂര്‍ത്തീകരിച്ചു. ദശാബ്ദങ്ങളായുള്ള ദീര്‍ഘവീക്ഷണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നേതൃത്വത്തിന്റെയും ഫലമായി പിറവിയെടുത്ത ചരിത്ര നിമിഷമാണിത്. ലോകത്തിലെ നാലാമത്തെയും രണ്ടാമത്തെയും വലിയ സാമ്പത്തിക ശക്തികളായ ഭാരതവും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനം കൈയാളുന്നു. ഈ കരാര്‍ വെറും വ്യാപാര ഉടമ്പടി എന്നതിലുപരി, വ്യാപ്തിയിലും തന്ത്രപരമായ പ്രാധാന്യത്തിലും എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവായി മാറി. 2014-നു മുമ്പു കേവലം 19 രാജ്യങ്ങളുമായി മാത്രം വ്യാപാരലഭ്യത ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 56 രാജ്യങ്ങളിലേക്ക് അതു വളര്‍ന്നു. ഈ കരാറിലൂടെ മാത്രം ഉയര്‍ന്ന മൂല്യമുള്ള 27 വിപണികളാണു തുറക്കപ്പെടുന്നത്. ഇതു വ്യക്തവും ഫലപ്രാപ്തിയിലധിഷ്ഠിതവുമായ ഭരണനിര്‍വഹണത്തിന്റെ പ്രതിഫലനമാണ്.

ലോകത്തെ തുണിത്തര-വസ്ത്രവ്യാപാര മേഖല ഇന്ന് 1.1 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിലധികം മൂല്യമുള്ളതാണ്. ഇത് ആഗോളതലത്തിലുള്ള ആവശ്യകതയുടെ വ്യാപ്തിയും ചലനാത്മകതയും പ്രതിഫലിപ്പിക്കുന്നു. ആഗോള ഇറക്കുമതി 2001-ലെ 366.8 ശതകോടി അമേരിക്കന്‍ ഡോളറില്‍നിന്ന് 2024-ല്‍ ഏകദേശം 800 ശതകോടി അമേരിക്കന്‍ ഡോളറായി ഇരട്ടിയിലധികം വര്‍ധിച്ചു. അന്താരാഷ്‌ട്ര വ്യാപാരത്തിലെ സുസ്ഥിരമായ വികാസമാണ് ഇത് അടിവരയിടുന്നത്. ഈ പശ്ചാത്തലത്തില്‍ ഭാരതം തങ്ങളുടെ സ്ഥാനം ക്രമാനുഗതമായി കരുത്തുറ്റതാക്കി. മൊത്തത്തിലുള്ള വസ്ത്രവ്യാപാര കയറ്റുമതി 10 ശതകോടി ഡോളറില്‍നിന്ന് ഏകദേശം 40 ശതകോടി ഡോളറായി ഉയര്‍ന്നു. ഇത് ആഗോള വ്യാപാരരംഗത്ത് ഭാരതത്തിന്റെ സാന്നിധ്യത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നു. ആഭ്യന്തര തലത്തിലും ഈ മുന്നേറ്റം അതുപോലെ കരുത്തുറ്റതാണ്. ഉപഭോക്തൃ ആവശ്യകതയും വര്‍ധിച്ചുവരുന്ന വാങ്ങല്‍ശേഷിയും കാരണം ഭാരതത്തിന്റെ വസ്ത്രവ്യാപാര വിപണി 138 ശതകോടി ഡോളറില്‍നിന്ന് 2025-ല്‍ 190 ശതകോടി ഡോളറായി വികസിച്ചു. ഉല്‍പ്പാദനം ആധുനികവത്കരിക്കുകയും മൂല്യശൃംഖലകള്‍ ശക്തിപ്പെടുത്തുകയും ആഗോള മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്ത ഘടനാപരമായ പരിഷ്‌കാരങ്ങളും നയപരമായ ഇടപെടലുകളും ഈ വളര്‍ച്ചയ്‌ക്കു പിന്തുണ നല്‍കി. ഈ സാഹചര്യത്തിലാണ് ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചരിത്ര പ്രാധാന്യം നേടുന്നത്. 24 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള മുഴുവന്‍ യൂറോപ്യന്‍ യൂണിയന്‍ വിപണിയിലുടനീളമുള്ള ഏകദേശം 200 കോടി ഉപഭോക്താക്കളിലേക്ക് ഈ കരാര്‍വഴി പ്രവേശനം ലഭിക്കുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കയറ്റുമതിയുടെ 99 ശതമാനത്തിലധികം മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിക്കുന്നതിലൂടെയും, ഏകദേശം 33 ശതകോടി ഡോളര്‍ മൂല്യമുള്ള ചരക്കുകളുടെ 10-12 ശതമാനം വരുന്ന തീരുവ ഒഴിവാക്കുന്നതിലൂടെയും ലോകത്തിലെ ഏറ്റവും സുപ്രധാന വിപണികളിലൊന്നില്‍ ഭാരതത്തിന്റെ ചെലവുമത്സരക്ഷമത ഈ കരാര്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ജിഡിപി, ആവശ്യകതാപ്രവണതകള്‍, ജനസംഖ്യാതോത്, പ്രതിശീര്‍ഷ വരുമാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി പുതിയ വിപണി വൈവിധ്യവത്കരണ തന്ത്രം നാം വ്യവസ്ഥാപിതമായി തയ്യാറാക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. തന്ത്രപരമായ ആ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വ്യക്തമായ ഫലങ്ങള്‍ നല്‍കിത്തുടങ്ങി. ആഗോളതലത്തിലുള്ള വെല്ലുവിളികള്‍ക്കിടയിലും, 2025-ല്‍ നൂറിലധികം രാജ്യങ്ങളില്‍ ഇന്ത്യന്‍ വസ്ത്രവ്യാപാര കയറ്റുമതിയില്‍ അനുകൂല വളര്‍ച്ച രേഖപ്പെടുത്തി. ഇതു നമ്മുടെ ആഗോള സാന്നിധ്യത്തിന്റെ നിര്‍ണായക വികാസത്തെ അടയാളപ്പെടുത്തുന്നു. ഈ ലക്ഷ്യാധിഷ്ഠിത സമീപനത്തിനു കീഴില്‍ കയറ്റുമതി കുത്തനെ ഉയര്‍ന്നു. അര്‍ജന്റീനയില്‍ 77 ശതമാനവും പരാഗ്വേയില്‍ 45 ശതമാനവും ഈജിപ്തില്‍ 30 ശതമാനവും വര്‍ധനയുണ്ടായി. വസ്ത്രനിര്‍മാണ ശേഷിയിലുണ്ടായ പതിറ്റാണ്ടു നീണ്ട വികാസത്തിന്റെ പിന്തുണയോടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മേഖലയാണ് ഈ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഭാരതത്തിന്റെ ഉല്‍പ്പാദന മേഖലയിലേക്ക് 2 കോടിയിലധികം തുന്നല്‍ യന്ത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത് ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഗണ്യമായി വര്‍ധിപ്പിക്കുകയും ഉല്‍പ്പാദനക്ഷമത കൂട്ടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കരുത്തുറ്റ നയപരമായ പിന്തുണ ഈ വികാസത്തിനു ശക്തിപകരുന്നു. ബൃഹത്തായ വസ്ത്രമേഖലാ പാര്‍ക്കുകള്‍, സംയോജിത മൂല്യശൃംഖലകള്‍, സുസ്ഥിരതാ സംരംഭങ്ങള്‍, സമര്‍ഥ് 2.0 പദ്ധതിക്കുകീഴിലുള്ള നൈപുണ്യവികസനം എന്നിവയിലൂടെ 2026-27-ലെ കേന്ദ്ര ബജറ്റ്, വസ്ത്രവ്യാപാര മേഖലയെ ഭാരതത്തിന്റെ വളര്‍ച്ചാതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നു. ഇതിനനുബന്ധമായി പ്രധാന ക്ലസ്റ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര കയറ്റുമതി കേന്ദ്രങ്ങള്‍, കയറ്റുമതിക്കാര്‍ക്കുള്ള വിപണി വിവരങ്ങള്‍, കരാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍, നിയന്ത്രണങ്ങള്‍ സംബന്ധിച്ച പിന്തുണ, മറ്റു സേവനങ്ങള്‍ എന്നിവ ഏകീകൃത പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും.

ഭാരതത്തിന്റെ വസ്ത്രവ്യാപാര കയറ്റുമതി കൃത്യമായ വളര്‍ച്ചാപാതയിലാണ്. 2019-20 കാലയളവിലെ 2.5 ലക്ഷം കോടി രൂപയില്‍ നിന്ന് 2024-25-ല്‍ 3.5 ലക്ഷം കോടി രൂപയായി ഇതു വര്‍ധിച്ചു. അഞ്ചു വര്‍ഷത്തിനിടെ 28 ശതമാനത്തിന്റെ വര്‍ധന ഇതിലുണ്ടായി. അടുത്ത ഘട്ടത്തില്‍ കയറ്റുമതിക്കാര്‍ക്കു മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 1. ഒന്നാമതായി, നിലവിലുള്ള എഫ്ടിഎ വിപണികളില്‍ കയറ്റുമതിക്കാര്‍ സ്വാധീനം വര്‍ധിപ്പിക്കണം.

ക്ലസ്റ്ററുകളുമായി യോജിച്ചുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ ഇത്തരം വിപണികളില്‍ 20-25 ശതമാനം വരെ അധിക കയറ്റുമതി വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. 2. പങ്കാളിത്ത രാജ്യങ്ങളിലെ ഉല്‍പ്പന്ന വിടവുകള്‍ വ്യവസ്ഥാപിതമായി തിരിച്ചറിയണം. 3. കയറ്റുമതിക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം. നിലവിലുള്ള പ്രമുഖ കയറ്റുമതിക്കാര്‍ ഓരോ വസ്ത്രവ്യാപാര ക്ലസ്റ്ററുകളില്‍നിന്നുമുള്ള പുതിയ കയറ്റുമതിക്കാരെ സഹായിക്കുകയും അവരെ ആഗോള വ്യാപാരത്തിന്റെ ഭാഗമാക്കുകയും വേണം.

2030-ഓടെ 100 ശതകോടി അമേരിക്കന്‍ ഡോളര്‍ കയറ്റുമതി ലക്ഷ്യമിടുന്ന ഭാരതത്തിന്റെ വസ്ത്രവ്യാപാര തന്ത്രം വലിയ വ്യാപ്തിയും വേഗതയും ആഗോളതലത്തിലുള്ള ലക്ഷ്യങ്ങളുമാണു പ്രതിഫലിപ്പിക്കുന്നത്.

സ്വതന്ത്ര വ്യാപാര കരാര്‍ ഈ മുന്നേറ്റത്തിനു കൂടുതല്‍ കരുത്തേകുന്നു. ഇതു വ്യാപാര കരാര്‍ എന്നതിലുപരി, 2030-ഓടെ നിലവിലുള്ള 179 ശതകോടി ഡോളറിന്റെ ഇടപാടുകള്‍ 350 ശതകോടി ഡോളറിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്ന തന്ത്രപരമായ പങ്കാളിത്തമാണ്.

Tags: Giriraj SinghIndia-European Union Free Trade Agreementgarment trade sector
ഗിരിരാജ് സിങ്
ഗിരിരാജ് സിങ്
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍: സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന്

Article

ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ രാഷ്‌ട്രഭാവിയുടെ മാര്‍ഗരേഖ

India

“ബിഹാർ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ”: ബിഹാറിലെ യുവാക്കൾ ബുദ്ധിമാന്മാർ, ഇത് വികസനത്തിന്റെ വിജയം: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

India

മോദിയുടെ അമ്മയുടെ മാത്രമല്ല നെഹ്രുവിന്റെയും, മൗണ്ട് ബാറ്റണിന്റെയും വീഡിയോ കൂടി ചെയ്യണമായിരുന്നു ; അത് ഞാൻ ഇറക്കിയാൽ നിങ്ങൾ എന്ത് ചെയ്യും

News

നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ പിതാവിന്റെ കള്ളത്തരങ്ങൾ നടക്കില്ലെന്ന് തേജസ്വിക്ക് അറിയാം,ലാലുവിന്റെ മകന്റെ പരിഹാസത്തിന്റെ മുനയൊടിച്ച് ഗിരിരാജ് സിംഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.