ഇറാനിലെ വൻ വൃക്ഷം അയത്തുള്ള ഖമേനി വീണു. എന്നിട്ടും പിന്മാറാൻ കൂട്ടാക്കാതെ മുന്നോട്ട് പോകുകയാണ് യുഎസ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിക്കപ്പലുകളിൽ ഒന്നായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇന്ന് ഇറാൻ സൈന്യം ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞ കുറച്ച് നാളായി വാർത്തയിൽ നിറഞ്ഞ് നിൽക്കുന്ന യുദ്ധക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ . ഏകദേശം 333 മീറ്റർ നീളമുള്ള ഈ കപ്പൽ സമുദ്രത്തിന് മുകളിലെ ചലിക്കുന്ന ആയുധക്കോട്ട തന്നെയാണ്. രേസമയം 90-ഓളം അത്യാധുനിക യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വഹിക്കാൻ ലിങ്കണിന് ശേഷിയുണ്ട്.ശത്രുക്കളുടെ മിസൈലുകളെയും വിമാനങ്ങളെയും കിലോമീറ്ററുകൾക്ക് അപ്പുറം വെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള ‘സീ സ്പാരോ’, ‘റോളിംഗ് എയർഫ്രെയിം മിസൈൽ’ (RAM) എന്നീ പ്രതിരോധ സംവിധാനങ്ങൾ ഇതിലുണ്ട്
അമേരിക്കയുടെ നാവികപ്പടയുടെ അഭിമാനമായ നിമിറ്റ്‌സ് ക്ലാസ് (Nimitz-class) വിഭാഗത്തിൽപ്പെട്ടതാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. ണ്ട് അത്യാധുനിക ന്യൂക്ലിയർ റിയാക്ടറുകൾ ഉപയോഗിച്ചാണ് ഈ കപ്പൽ പ്രവർത്തിക്കുന്നത് . ലോകത്തിലെ ഏറ്റവും വിനാശകാരിയായ എഫ്-35സി (F-35C) ലൈറ്റനിങ് II, എഫ്/എ-18 സൂപ്പർ ഹോർനെറ്റ് തുടങ്ങിയ വിമാനങ്ങൾ ഈ കപ്പലിൽ നിന്ന് പറന്നുയരാൻ സജ്ജമാണ്. ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനങ്ങൾ കപ്പലിന് ചുറ്റും ഒരു സുരക്ഷാ വലയം തീർക്കുന്നുണ്ട്.
ഈ കപ്പലിന്റെ പ്രവർത്തനങ്ങൾക്കായി ഏകദേശം 5,600-ഓളം നാവികരും വിമാന ജീവനക്കാരുമാണ് ഇതിൽ എപ്പോഴും ഉണ്ടാകുക. ഇവർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ, ഭക്ഷണശാലകൾ, അത്യാധുനിക ആശുപത്രി സംവിധാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം കപ്പലിനുള്ളിൽ തന്നെയുണ്ട്.ഒരു ലക്ഷം ടണ്ണിലധികം ഭാരം വഹിക്കാനുള്ള ശേഷിയുള്ള കപ്പൽ ലോകത്തിന്റെ ഏത് കോണിലും അമേരിക്കയുടെ സൈനിക സാന്നിധ്യം നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാൻ പ്രാപ്തമാണ്.
കപ്പലിന്റെ മുകൾത്തട്ടിൽ നിന്ന് വിമാനങ്ങളെ അതിവേഗം ആകാശത്തേക്ക് വിക്ഷേപിക്കാൻ സഹായിക്കുന്ന നൂതനമായ കാറ്റപ്പൾട്ട് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട് . സാധാരണ ഇന്ധനത്തിന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്നതിനാൽ, തുടർച്ചയായി 20 വർഷത്തിലധികം കടലിൽ തന്നെ കഴിയാൻ ലിങ്കണിന് സാധിക്കും. ഇത്തരമൊരു ഊർജ്ജ സംവിധാനം ഉള്ളതുകൊണ്ട് തന്നെ ദീർഘദൂര ദൗത്യങ്ങൾക്കായി മാസങ്ങളോളം തുറമുഖങ്ങളിൽ അടുക്കാതെ തന്നെ ഈ കപ്പലിന് യുദ്ധമുഖത്ത് തുടരാനാകും.
















