കൊച്ചി:ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.കീഴില്ലത്ത് ഭാരത് പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ നടത്തുന്ന ജിബി മോളെ (36 ) ആണ് കോതമംഗലം സ്വദേശി ഭര്‍ത്താവ് ഇരപ്പുംകുടി വീട്ടില്‍ ലൈജു ശ്വാസം മുട്ടിച്ച് കൊന്നത്.
ലൈജുവിന്റെ രണ്ടാം ഭാര്യയാണ് ജിബി മോള്‍. കാലില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന്
മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലൈജു ശനിയാഴ്ച ഉച്ചയോടെയാണ് തിരികെ എത്തിയത്.
ഞായറാഴ്ച രാവിലെ 11 ഓടെ ലൈജു ഭാര്യയുമായി തര്‍ക്കമുണ്ടായി.കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്നും ബൈക്കില്‍ കടന്ന ലൈജുവിനെ പെരുമ്പാവൂര്‍ കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മരിച്ച ജിബി മോള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ആദ്യ ഭാര്യയ്‌ക്ക് ജീവനാംശം കൊടുക്കാത്തതിനാല്‍ നേരത്തേ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട് ലൈജു.
















