ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ മലയാളികളായ അമ്മയും മകളും കുടുങ്ങി. പാലക്കാട് സ്വദേശികളാണ് ഇവര്‍.
അസര്‍ബൈജാനില്‍നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കുവൈറ്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഇറാന്‍ ഒരു വശത്തും അമേരിക്കയും ഇസ്രായേലും മറ്റൊരു വശത്തുമായി പോരാട്ടം നടക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ സഞ്ചരിച്ച വിമാനം അടിയന്തരമായി കറാച്ചിയില്‍ ഇറക്കുകയായിരുന്നു. മലയാളികളായ സ്മൃതി മെറിന്‍, രശ്മി മേനോന്‍ എന്നിവരുള്‍പ്പെടെ എട്ട് ഇന്ത്യന്‍ പൗരന്മാരാണ് വിമാനത്തിലുള്ളത്.
ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.നോര്‍ക്ക റൂട്ട്‌സ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. കൊളംബോ വഴി ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
















