പ്രതാപ്ഗഡ് ; ഉത്തർപ്രദേശിൽ 12 വർഷം മുൻപ് തടവിലാക്കി മതം മാറ്റിയ യുവാവ് തിരികെ സനാതനധർമ്മത്തിലേയ്‌ക്ക് . പ്രതാപ്ഗഡ് സ്വദേശിയായ പ്രതാപ് ശുക്ലയെയാണ് മുസ്ലീം സുഹൃത്തുക്കളും , തീവ്ര ഇസ്ലാമിസ്റ്റുകളും ചേർന്ന് തടവിലാക്കി മതം മാറ്റിയത്. , നിർബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റിയ പ്രതാപിന്റെ പേര് “ഷേർ അലി ഖാൻ” എന്ന് മാറ്റുകയും ചെയ്തു.
ദൗദ്‌നഗർ പള്ളിയിൽ വെച്ചായിരുന്നു മതം മാറ്റം. കൂടാതെ, പ്രതാപിന്റെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് പ്രതികൾ ദുരുപയോഗം ചെയ്തു. മതവികാരത്തിന് വിരുദ്ധമായി യുവാവിനെ ഗോമാംസം കഴിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. എതിർക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ കഠിനമായി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെയാണ് തടവിലാക്കിയവരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കടക്കാൻ പ്രതാപിനായത്.
തുടർന്ന് തന്നെ തട്ടിക്കൊണ്ടുപോയവർക്കെതിരെ പ്രതാപ് ജെത്വാര പോലീസിൽ പരാതി നൽകി. പ്രധാന പ്രതിയായ ബദറുൽ സമാനുൾപ്പെടെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലേക്ക് അയച്ചു. പ്രധാന പ്രതിയായ ബദറുൽ സമാനുൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
ഇതിനിടെ പ്രതാപ് സനാതൻ ഹിതകാരിണി സംഘടനയെ സമീപിച്ച് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വരണമെന്ന ആഗ്രഹം അറിയിച്ചു. പ്രതാപ്ഗഡിലെ മകോയ കുണ്ഡയിലുള്ള ആശ്രമം വേദ ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ സംഘടിപ്പിച്ചു. വേദ ജപത്തിനും പുണ്യ ഹവനത്തിനും ഇടയിൽ, സന്തോഷ് വീണ്ടും ഹിന്ദു മതം സ്വീകരിച്ചു.
















