ന്യൂദല്‍ഹി: യുദ്ധസാഹചര്യം മൂലം ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളാണ് മാറ്റിയത്.
ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകം.പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
അഞ്ചാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യം ചൊവ്വാഴ്ച നടത്തുന്ന സാഹചര്യ അവലോകനത്തില്‍ ചര്‍ച്ചയാകും.ഇതിന് ശേഷം ബോര്‍ഡ് തീരുമാനമെടുക്കും.
















