മസ്‌കറ്റ്: ഖമേനിയെ ഇസ്രായേല്‍ ആക്രമണത്തില്‍ വധിച്ചതോടെ പ്രത്യാക്രമണം വ്യാപിപ്പിച്ച് ഇറാന്‍.ഒമാനിലും ഇറാന്‍ ആക്രമണം നടത്തി. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഡ്രോണുകളില്‍ ഒന്ന് തൊഴിലാളികളുടെ താമസിക്കുന്ന ഇടത്താണ് പതിച്ചത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റെന്നാണ് വിവരം.അമേരിക്കയും ഇസ്രായേലുമായി നടത്തിയ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച ഒമാനെ നേരത്തേ ആക്രമണത്തില്‍ നിന്ന് ഇറാന്‍ ഒഴിവാക്കിയിരുന്നു.
ഖസബ് തുറമുഖത്ത് എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണമുണ്ടായി. നാലുപേര്‍ക്ക് പരിക്കേറ്റു. ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.കപ്പലില്‍ 15 ഇന്ത്യക്കാരും അഞ്ച് ഇറാന്‍ പൗരന്മാരുമുണ്ടായിരുന്നു. കപ്പല്‍ ജീവനക്കാര്‍ നിലവില്‍ സുരക്ഷിതരാണ്.
രാജ്യ സുരക്ഷയ്‌ക്ക് കോട്ടം വരുത്തുന്ന ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിക്കുമെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു.ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒമാന്‍ അധികൃതര്‍ പ്രതികരിച്ചു.
ദുബായിലെ പാം ജുമൈറയിലും ബുര്‍ജ് അല്‍ അറബിലും വിമാനത്താവളത്തിലും അടക്കം യുഎഇയിലെ ആറിടത്ത് ആക്രമണം ഇറാന്‍ ആക്രമണം നടത്തി. ബഹ്റൈനിലെ മനാമയില്‍ കെട്ടിട സമുച്ചയത്തില്‍ മിസൈല്‍ പതിച്ചു. ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി.
















