മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ജീവിത നിലവാരം ഉയരും. വീട് പുതുക്കിപ്പണിയും. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അനുകൂല സമയമാണ്. മാതൃതുല്യരായവര്‍ക്ക് അരിഷ്ടതയുണ്ടാകും. കുടുംബസ്വത്ത് ഭാഗം നടത്തി തങ്ങളുടെ വീതം ലഭ്യമാകും. ജോലി സ്ഥലത്ത് ചില പ്രയാസങ്ങള്‍ വന്നുചേരും. വാടകക്കാരില്‍നിന്ന് അസുഖകരമായ പെരുമാറ്റമുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പൂര്‍വിക സ്വത്ത് ഭാഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പഴയ രേഖകളോ ഷെയറുകളോ കൈവശം വന്നുചേരും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. പ്രവര്‍ത്തനരംഗത്ത് ചില സാഹസികത കിട്ടാനിടയുണ്ട്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും. കുടുംബത്തിന്റെ പൊതു നിലവാരം ഉയരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ ബിസിനസ്സുകള്‍ തുടങ്ങും. വിദ്യാ ഗുണമുണ്ടാകും. ന്യായത്തിന്റെ പക്ഷം പിടിച്ച് വാദിക്കുന്ന കാര്യം വിജയത്തിലെത്തും. ഭൂമി സംബന്ധമായ ക്രയവിക്രയം നടത്തി ആദായമുണ്ടാകും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. ഭാര്യയുമായി രമ്യതയില്‍ വര്‍ത്തിക്കും. ജോലി സ്ഥലത്ത് പുതിയ പ്രശ്നം ഉദയം ചെയ്തേക്കാം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. രാഷ്‌ട്രീയരംഗത്ത് ശോഭിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. അന്തസ്സും ആത്മവിശ്വാസവും വര്‍ധിക്കും. സ്ത്രീജനങ്ങളില്‍ നിന്ന് സഹായങ്ങളുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താനിടവരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മംഗളകാര്യങ്ങള്‍ തടസ്സം കൂടാതെ നിറവേറ്റും. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും. തൊഴില്‍രംഗത്ത് തടസ്സമനുഭവപ്പെടും. സര്‍ക്കാര്‍ ഇടപാടുകളില്‍ വിപരീത നിലപാടുകളുണ്ടായേക്കും. ധൈര്യവും ആത്മവിശ്വാസവും വര്‍ധിച്ച് ഏതു കാര്യങ്ങളും വിജയത്തിലെത്തിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പുതിയ ബിസിനസ്സ് തുടങ്ങാന്‍ ചില പദ്ധതികള്‍ ആരംഭിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യാപാരം തുടങ്ങും. കമ്പ്യൂട്ടര്‍ സയന്‍സ്, മറ്റ് ഉന്നത പഠനങ്ങള്‍ക്കും സൗകര്യം ലഭിക്കും. ഊമക്കത്തുകള്‍, ഭീഷണിക്കത്തുകള്‍ ഇവ കിട്ടിയെന്നിരിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സാമൂഹിക ബിസിനസ്സ് രംഗത്ത് അംഗീകാരം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. ജോലിക്കാരെ സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സമൂഹത്തില്‍ മാന്യത ലഭിക്കുന്നതാണ്. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. വ്യാപാരരംഗത്ത് ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെടും. സുഹൃത്തുക്കളുമായി ഒത്തുചേരും. പുതിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. പഴയ കടങ്ങള്‍ വീട്ടാന്‍വേണ്ടി പുതിയ കടം വാങ്ങേണ്ടിവരും. പെന്‍ഷന്‍ മുഖേന കിട്ടേണ്ട പണം തിരിച്ചുകിട്ടും. വീട് പണിയുകയോ പഴയത് പുതുക്കിപ്പണിയുകയോ ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മക്കളുമൊത്ത് ദൂരയാത്രകള്‍ നടത്തും. ഭാര്യാഭര്‍ത്താക്കന്മാര്‍ പിരിഞ്ഞിരിക്കേണ്ടിവരും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. സന്താനമില്ലാത്തവര്‍ക്ക് ആഗ്രഹം സാധിക്കും. വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും. രോഗശമനത്തിനായി ഔഷധം കഴിക്കേണ്ടിവരും. മാനസികമായി സ്വസ്ഥത കുറയും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. സഹോദരങ്ങളില്‍നിന്ന് സഹായം വന്നുചേരും. വിദ്യാഗുണമുണ്ടാകും. സുഖവാസകേന്ദ്രങ്ങളില്‍ പോയി താമസിക്കും. സ്വയം തൊഴിലിനായി പരിശ്രമിക്കും. സമൂഹത്തില്‍ മാന്യത വര്‍ധിക്കും. തൊഴില്‍രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പ്രശ്നങ്ങളെ ശുഭപ്രതീക്ഷയോടെ പരിഹരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. പല പരിതസ്ഥിതികളെയും ധീരമായി നേരിടാന്‍ സാധിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീട്ടുകാര്യങ്ങള്‍ക്കുവേണ്ടി പതിവിലുമധികം പണം ചെലവഴിക്കും. ശത്രുശല്യം കൂടും. വിദ്യാഭ്യാസരംഗത്ത് ഗണ്യമായ പുരോഗതിയുണ്ടാകും.













