Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രതീക്ഷയുടെ പുതുവെളിച്ചമായി ഇല്ലം ആയുര്‍വേദ

ഓട്ടിസം ബാധിച്ച അനേകം കുരുന്നുകള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ആശ്വാസമാവുകയാണ് ഡോ. ശങ്കര്‍ പ്രശാന്ത് മൂസത്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കത്തുള്ള ഇല്ലം ഓട്ടിസം സ്പെഷ്യാലിറ്റി ആയുര്‍വേദ ഹോസ്പിറ്റല്‍, ഇല്ലം കൗണ്‍സിലിംഗ് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ മെഡിക്കല്‍ ഡയറക്ടറാണ് ശങ്കര്‍ പ്രശാന്ത്.

അഭിജിത് ഗാണപത്യം by അഭിജിത് ഗാണപത്യം
Mar 1, 2026, 02:12 pm IST
in Varadyam, Health

ഓട്ടിസം ബാധിച്ച അനേകം കുരുന്നുകള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ആശ്വാസമാവുകയാണ് ഡോ. ശങ്കര്‍ പ്രശാന്ത് മൂസത്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കത്തുള്ള ഇല്ലം ഓട്ടിസം സ്പെഷ്യാലിറ്റി ആയുര്‍വേദ ഹോസ്പിറ്റല്‍, ഇല്ലം കൗണ്‍സിലിംഗ് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ മെഡിക്കല്‍ ഡയറക്ടറാണ് ശങ്കര്‍ പ്രശാന്ത്. ഒരു പതിറ്റാണ്ടിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പാരമ്പര്യ ചികിത്സാ സമ്പ്രദായത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ചിട്ടവട്ടങ്ങളാണ് ഈ ആതുരാലയത്തെ വ്യത്യസ്തമാക്കുന്നത്. അഷ്ടാംഗ പ്രോട്ടോകോള്‍ എന്ന ചികിത്സാ പദ്ധതി ഭാരതത്തില്‍ ആദ്യമായി ഇല്ലം ആയുര്‍വേദയില്‍ ആവിഷ്‌കരിച്ചു. ആയുര്‍വേദം, ആഹാരം, യോഗ, കൗണ്‍സിലിങ്, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തൊറാപ്പി, മറ്റ് അനുബന്ധ ചികിത്സകള്‍ എന്നിങ്ങനെയാണ് ഇവിടുത്തെ സമ്പ്രദായം.

പ്രതീക്ഷ അസ്തമിച്ച നിരവധി കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ് ഇവിടെയെത്തി നിറപുഞ്ചിരിയോടെ മടങ്ങുന്നത്. വൈകല്യം ബാധിച്ച കുട്ടികള്‍ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യധാരയിലേക്ക് എത്തുമ്പോള്‍ അവര്‍ പൂര്‍ണമായും സ്വാഭാവികത നേടും. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ നിരവധി കുരുന്നുകളാണ് ഇവിടുത്തെ ചികിത്സയ്‌ക്കുശേഷം പുതുജീവിതത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. ഓട്ടിസം ചികിത്സാരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ഡോ. ശങ്കര്‍ പ്രശാന്തിന് ലഭിച്ചിട്ടുണ്ട്. 2022 ലെ ഗ്ലോബല്‍ എക്‌സലന്‍സ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ നല്‍കി ആദരിച്ചു. 2023 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം പട്ടും വളയും നല്‍കി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയാണ് അന്ന് ആദരവ് നിര്‍വഹിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ക്ക് പുറമെ കേരളത്തില്‍ തിരുവനന്തപുരം, തണ്ണീര്‍മുക്കം, തൃശ്ശൂര്‍, കോഴിക്കോട്, എറണ്ണാകുളം, ചങ്ങനാശേരി, പാലക്കാട് എന്നിവിടങ്ങളിലും ഡോ. ശങ്കര്‍ പ്രശാന്ത് മൂസതിന്റെ സേവനം ലഭ്യമാണ്. തിരക്കേറിയ ചികിത്സാ വേളയില്‍ ജന്മഭൂമിയുമായി പങ്കുവച്ച അനുഭവ സാക്ഷ്യം.

ഗ്ലോബല്‍ എക്‌സലന്‍സ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് സുനില്‍ ഗവാസ്‌കറില്‍ നിന്ന് ഡോ. ശങ്കര്‍ പ്രശാന്ത് മൂസത് ഏറ്റുവാങ്ങുന്നു

കൗണ്‍സിലിങ് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍

കുട്ടികളില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് സംസാര വൈകല്യം, അമിതവാശി, വികൃതി, പഠനത്തിലെ പിന്നാക്കാവസ്ഥ, ഒരിടത്ത് അടങ്ങിയിരിക്കാത്ത അവസ്ഥ, മൊബൈലിന്റെ അമിത ഉപയോഗം തുടങ്ങിയവ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇവ വേണ്ട ഗൗരവത്തില്‍ എടുത്തില്ലെങ്കില്‍ അത് കുട്ടിയുടെ സ്വഭാവ സവിശേഷതകളെ കാര്യമായി ബാധിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കൗണ്‍സിലിങ് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ആവശ്യമായി വരുന്നത്.

സ്പീച്ച് തെറാപ്പി, സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി, സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ബിഹേവിയര്‍ തെറാപ്പി, എജുക്കേഷണല്‍ തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയവയിലൂടെ ചിട്ടയായ പരിശീലനം ഉറപ്പാക്കുകയാണ് ഇല്ലം.

സമഗ്ര ആരോഗ്യ ചികിത്സകളുടെ കാര്യത്തില്‍ ഇവിടെ അണുവിട തെറ്റാതെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. പ്രകൃതിദത്ത രോഗശാന്തി സംവിധാനങ്ങളില്‍ അത്യാധുനിക സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്നു. സംസാര, ആശയവിനിമയ വെല്ലുവിളികള്‍ ചികിത്സിക്കുന്നതില്‍ വര്‍ഷങ്ങളുടെ പരിചയവും വൈദഗ്ധ്യവും തെറാപ്പി സെന്ററിനെ വ്യത്യസ്തമാക്കുന്നു. ‘സ്‌കൂള്‍ റെഡിനെസ്സ് പ്രോഗ്രാം’ എന്ന പദ്ധതിയിലൂടെ ഓട്ടിസം, അഉഒഉ തുടങ്ങിയവയുള്ള കുട്ടികളെ നോര്‍മല്‍ സ്‌കൂളിലേക്ക് കൈപിടിച്ചുയര്‍ത്തുവാനുള്ള ബ്രിഡ്ജ് സ്‌കൂള്‍ എന്ന തലത്തിലും ഇല്ലം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഒപ്പം ഒരുകൂട്ടം നല്ല മനുഷ്യര്‍

കരുത്തും കരുതലുമായി നിരവധി ജീവനക്കാരാണ് ഇല്ലം ആയുര്‍വേദ, ഇല്ലം കൗണ്‍സിലിങ് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ നേടും തൂണാകുന്നത്. അനുഭവ സമ്പത്തുള്ള ഡോക്ടര്‍മാരും പാരമ്പര്യ ചികിത്സാ രംഗത്ത് മുന്‍പരിചയമുള്ള മറ്റ് ജീവനക്കാരും സ്വന്തം കുട്ടികളെപോലെയാണ് ഇവിടെ എത്തുന്ന കുട്ടികളെ കാണുന്നത്. സാധാരണ കുട്ടികളെ പരിചരിക്കുന്നതിലേറെ ശ്രദ്ധയും ക്ഷമയും ഇവിടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ വെറും ഒരു ജോലി എന്ന നിലയില്‍ സാധ്യമല്ല. പുലര്‍ച്ചെ മുതല്‍ ചികിത്സകള്‍ ആരംഭിക്കും. ദിനചര്യയുടെ എല്ലാ ക്രമങ്ങളും കണിശതയോടെയാണ് ഇവിടെ നടപ്പാക്കുന്നത്. മരുന്നും ഭക്ഷണവും വ്യായാമവും അടക്കം ഉറപ്പാക്കുവാന്‍ ഇവിടുത്തെ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അമ്പതിനടുത്ത് ജീവനക്കാര്‍ ഈ ആതുരാലയത്തെ നെഞ്ചോട് ചേര്‍ക്കുന്നു.

 

സുരക്ഷിതം സമ്പൂര്‍ണ പ്രകൃതിദത്തം

ഇന്നത്തെ ലോകത്ത്, പല സെന്ററുകളും സിന്തറ്റിക് മരുന്നുകളും കൃത്രിമ രീതികളും മുന്‍നിര്‍ത്തിയാണ് ചികിത്സ നടത്തുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. താല്‍കാലിക പരിഹാരങ്ങള്‍ ഉണ്ടായാലും തുടര്‍ന്ന് വലിയ രോഗാവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഇവിടെയാണ് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രസക്തമാകുന്നത്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത പരിഹാരങ്ങളാണ് ഇല്ലം ആയുര്‍വേദ മുന്നോട്ട് വെയ്‌ക്കുന്നത്. ഹെര്‍ബല്‍ ഓയിലുകള്‍, പൊടികള്‍, മസാജുകള്‍, നസ്യം (നേസല്‍ തെറാപ്പി), വിരേചനം (തെറാപ്പിക് ശുദ്ധീകരണം), അഭ്യംഗം (എണ്ണ മസാജ്) തുടങ്ങിയ ചികിത്സകള്‍ പാരമ്പര്യ വിധികളില്‍ തന്നെയാണ് നടപ്പാക്കുന്നത്. ഇവയുടെ നിര്‍മാണത്തിന് ആവശ്യമായ ഔഷധച്ചെടികളും അത്യപൂര്‍വ കൂട്ടുകളും അതീവ ശ്രദ്ധയോടെയാണ് പരിപാലിക്കപ്പെടുന്നത്.

സമാധാനപരം സമാനതകള്‍ ഇല്ലാത്ത അന്തരീക്ഷം

കേരളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇല്ലം ആയുര്‍വേദ രോഗികള്‍ക്ക് രോഗശാന്തിക്ക് അനുകൂലമായ ശാന്തവും സമാധാനപരവുമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു. ശുദ്ധവായു, പച്ചപ്പ്, ശാന്തമായ അന്തരീക്ഷം എന്നിവയുമായി ചേര്‍ന്ന ചുറ്റുപാടുകള്‍ രോഗികള്‍ക്ക് വലിയ മാനസിക ഉല്ലാസമാണ് നല്‍കുന്നത്. ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന ഇല്ലം ആയുര്‍വേദ ഒരു ആതുരാലയത്തിന്റെ സങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതുന്നു. ഔഷധ സസ്യങ്ങള്‍, വന്‍മരങ്ങള്‍, ഔഷധക്കൂട്ടുകളുടെ ഗന്ധത്തിനൊപ്പമെത്തുന്ന മുളക്കൂട്ടത്തിന്റെ നിശബ്ദ സംഗീതം… അങ്ങനെ സമാനതകളില്ലാത്ത അനുഭവമാണ് ഇവിടെ ലഭിക്കുന്നത്. പുലര്‍ച്ചെ സൂര്യോദയത്തിന് മുന്‍പ് ചികിത്സകള്‍ തുടങ്ങുന്നു. സമയ ക്ലിപ്തത ഉറപ്പാക്കാന്‍ സജ്ജമാക്കിയ മണിമുഴക്കം ചിട്ടവട്ടങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നു. ഭക്ഷണക്രമങ്ങള്‍ക്കും ഇവിടെ നിഷ്ഠയുണ്ട്. നിലത്തിരുന്ന് ജൈവീകമായ സസ്യഭക്ഷണമാണ് നല്‍കിവരുന്നത്. മരുന്നും അങ്ങനെ തന്നെ പ്രകൃതിദത്തമായ സംവിധാനത്തിലൂടെയാണ് തയ്യാറാക്കുന്നത്.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയില്‍ നിന്ന് ഡോ. ശങ്കര്‍ പ്രശാന്ത് മൂസത് ആദരവ് ഏറ്റുവാങ്ങുന്നു. കൊല്ലം തുളസി സമീപം

സമഗ്രം ഈ ചികിത്സാവിധികള്‍

വ്യക്തിജീവിതത്തില്‍ മൊത്തത്തിലുള്ള ആരോഗ്യത്തിന് സംഭാവന നല്‍കുന്ന ആയുര്‍വേദ ചികിത്സകളും ഇവിടെ ഉറപ്പാക്കുന്നു. ഓട്ടിസം സ്പെഷ്യാലിറ്റിക്ക് പുറമേ മുട്ടുവേദന സ്പെഷ്യാലിറ്റി, സ്ത്രീ രോഗ സ്പെഷ്യാലിറ്റി, സ്‌കിന്‍ സ്പെഷാലിറ്റി, അസിഡിറ്റി സ്പെഷ്യാലിറ്റി, മൈഗ്രൈന്‍ സ്പെഷ്യാലിറ്റി, കുട്ടികളുടെ രോഗപ്രതിരോധശേഷിക്കുള്ള സ്വര്‍ണാമൃതപ്രാശനം തുടങ്ങിയ സ്പെഷ്യാലിറ്റി ഓപികളും ഇല്ലത്തുണ്ട്. നൂറ്റാണ്ടുകളായി കേരളം ആയുര്‍വേദത്തിന്റെ പ്രഭവകേന്ദ്രമാണല്ലോ. കാലാകാലങ്ങളില്‍ നിലനില്‍ക്കുന്ന രീതികള്‍ ഏറ്റവും ആധികാരികമായ രീതിയില്‍ ഉപയോഗിച്ച് ഇല്ലം ആയുര്‍വേദ ഈ സാംസ്‌കാരിക പൈതൃകത്തെ പ്രയോജനപ്പെടുത്തുന്നു. കേരളത്തിന്റെ സവിശേഷമായ കാലാവസ്ഥയും വിഭവങ്ങളും പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെ സമൃദ്ധിക്ക് കാരണമാകുന്നു. ഇത് ഇല്ലം ആയുര്‍വേദ പോലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. ഓരോ രോഗിയുടെയും ക്ഷേമത്തിനാണ് പ്രഥമ പരിഗണന. പ്രാരംഭ കണ്‍സള്‍ട്ടേഷന്‍ മുതല്‍ തുടര്‍നടപടികള്‍ വരെ. രോഗിയുടെ സുഖം, പുരോഗതി, സംതൃപ്തി എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചികിത്സാ യാത്രയിലുടനീളം രോഗികള്‍ക്ക് സുരക്ഷിതത്വവും പിന്തുണയും അനുഭവപ്പെടുന്ന വിശ്വാസത്തിന്റെയും സഹാനുഭൂതിയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നു.

അന്വേഷണങ്ങള്‍ക്ക്
Dr. Shankar Prasanth Moosath MD (Ayu)
PGD Child Psychology (London)
Chief Physician & Medical Director
Illom Autism Speciality Ayurveda Hospital &
Illom Counseling and Child Development Center
Helpline: 7034300200

Tags: Autismഡോ. ശങ്കര്‍ പ്രശാന്ത് മൂസത്Dr. Shankar Prasanth Moosath MD (Ayu)Illom Autism Speciality Ayurveda Hospital & Illom Counseling and Child Development Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Judge and gavel in courtroom
Kerala

ഓട്ടിസം ബാധിതനായ 10 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് 161 വര്‍ഷം തടവും പിഴയും

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

Kerala

അറ്റന്‍ഡന്‍സ് എഴുതിയ കടലാസ് വലിച്ചുകീറി;ഭിന്നശേഷിയുളള വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.