ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗി സ്ഥിരീകരണം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമകനും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നീം, ഫാർസ് എന്നിവ റിപ്പോർട്ട് ചെയ്തു. 40 ദിവസത്തെ ദുഃഖാചരണത്തിനും പ്രഖ്യാപനം
നേരത്തെ ഖമനേനി കൊല്ലപ്പെട്ടതായി അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടിരുന്നു. എന്നാൽ അപ്പോഴെല്ലാം അത് ഇറാൻ നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൊല്ലപ്പെട്ട വാർത്ത ഔദ്യോഗികമായി ഇറാൻ പുറത്തു വിട്ടിരിക്കുകയാണ്. ഖമേനിയുടെ മരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിരീകരണം.
















