ദുബായ് : ദുബായില്‍ സമ്പന്നരുടെ പ്രദേശമായി അറിയപ്പെടുന്ന പാം ജുമൈറയിലെ ഹോട്ടലില്‍ ഇറാന്‍ മിസൈല്‍ വീണ് സ്ഫോടനം. ദുബായിലെ ഫെയര്‍മോണ്ട് ദ പാം ഹോട്ടലില്‍ മിസൈല്‍ വീണ് തീപ്പിടത്തമുണ്ടായി. ദുബായിലെ പഞ്ചനക്ഷത്ര ലക്ഷ്വറി ഹോട്ടലാണ് ഫെയര്‍മോണ്ട് ദ പാം ഹോട്ടല്‍.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിലെ ജുമൈറയിൽ പേർഷ്യൻ ഗൾഫിലുള്ള കൃത്രിമ ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ് പാം ജുമൈറ. പാം ജബൽ അലി, ദുബായ് ദ്വീപുകൾ എന്നിവയുൾപ്പെടെ പാം ദ്വീപുകൾ എന്നറിയപ്പെടുന്ന ഒരു വലിയ വികസന പരമ്പരയുടെ ഭാഗമാണിത്. ആഡംബര വസതികള്‍ക്കും ആഡംബര റിസോര്‍ട്ടുകള്‍ക്കും പേര് കേട്ട സ്ഥലമാണിത്.
ആകെ മൂന്ന് സ്ഫോടനങ്ങള്‍ ദുബായുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായതായി പറയുന്നു. തീപടര്‍ന്ന സ്ഥലത്ത് യുഎസ് സൈനികര്‍ എത്തിയതായി ചില ദൃക്സാക്ഷികള്‍ പറയുന്നു. എന്തായാലും അമേരിക്കയുടെ വ്യോമപ്രതിരോധത്തിന് ഇറാന്റെ എല്ലാ മിസൈലുകളും തകര്‍ത്തിടാന്‍ കഴിഞ്ഞില്ലെന്നതിന്റെ സൂചനയാണ് ഈ തീപ്പിടിത്തം.
അതേ സമയം അബുദാബിയില്‍ ഇറാന്‍ മിസൈല്‍ യുഎസ് വ്യോമപ്രതിരോധസംവിധാനം അടിച്ചിട്ടപ്പോള്‍ അവശിഷ്ടങ്ങള്‍ തലയില്‍ പതിച്ചാണ് പാകിസ്ഥാന്‍കാരന്‍ കൊല്ലപ്പെട്ടത്.
എന്തായാലും ഈ മിസൈല്‍ ആക്രമണങ്ങള്‍ ദുബായിലെ ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും ഇടയില്‍ വളരെ ആശങ്ക പരത്തി. 2,61,000 യാത്രക്കാര്‍ ദിവസേന പറക്കുന്ന ദുബായ് എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടപ്പാണ്.
















