തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി.ഡിജിപി സ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഈ വര്‍ഷം ജൂണ്‍ 30 നാണ് റവാഡ ചന്ദ്രശേഖര്‍ വിരമിക്കേണ്ടിയിരുന്നത്.എന്നാല്‍ 2027 ജൂണ്‍ 30 വരെ ചുമതല നീട്ടി നല്‍കും. പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കാലാവധി നീട്ടിയത്.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി റവാഡ ചന്ദ്രശേഖര്‍ 1991 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
















