തിരുവനന്തപുരം:ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജിചെറിയാന് വീണ്ടും പൊലീസ് സഹായം.തുടരന്വേഷണത്തിലും തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ കേസ് എഴുതിത്തളളണമെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ പിഴവുകള്‍ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി മടക്കി. വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈല്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. വിവാദ പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ടും നശിപ്പിച്ചു.
അന്വേഷണം അവസാനിപ്പിച്ചത് തെളിവുകള്‍ ശേഖരിക്കാതെയാണ്.ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സജിചെറിയാന്‍ രാജിവയ്‌ക്കേണ്ടിവന്നിരുന്നു.പൊലീസ് നല്‍കിയ ആദ്യ ക്ലീന്‍ ചിറ്റ് തള്ളിയ ഹൈക്കോടതി തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു.
















