തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 2,320 രൂപ കൂടി 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നലെയും സ്വർണവിലയില്‍ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കംമുതല്‍ക്കേ സ്വർണവിലയില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത്.
ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനുമായുള്ള രാഷ്‌ട്രീയ സംഘർഷങ്ങളും കാരണമാണ് സ്വർണവിലയില്‍ ചാഞ്ചാട്ടം ശക്തമാക്കുന്നത്.
















