തിരുവല്ല: ആവേശവും ആരവവുമായി കടന്നുവന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ഉദ്ഘാടനം സിപിഎം സമ്മേളന വേദിയാക്കാന്‍ ആസൂത്രിത ശ്രമം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ വേദി കൈയടക്കുന്ന കാഴ്ചയായിരുന്നു. തിരുവല്ലയിലെ പ്രൗരപ്രമുഖരെയും കലാകാരന്മാരെയും സമ്മേളന വേദിയില്‍ നിന്ന് മാറ്റിനിര്‍ത്തി. പബ്ലിക് സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലാ യൂണിയന്‍ ചെയര്‍പേഴ്സണ്‍ എം. അഭിനവ് അധ്യക്ഷനായി. മാത്യു ടി. തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം പി.ബി. സതീശ് കുമാര്‍, പ്രിന്‍സിപ്പല്‍മാരായ ഡോ. ടി.കെ. മാത്യു വര്‍ക്കി, എസ്. സുരേഷ് കുമാര്‍, ഡോ. വര്‍ഗീസ് ചെറിയാന്‍, സിപിഎം നേതാക്കളായ അഡ്വ. ആര്‍. സനല്‍കുമാര്‍, അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി, ബിനില്‍കുമാര്‍, അഡ്വ. ജെനു മാത്യു, ജനറല്‍ കണ്‍വീനര്‍ കെ.എസ്. അമല്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.എസ്. അമല്‍ എക്സിക്യുട്ടീവ് അംഗം ലയ ജോണി, പ്രോഗ്രാം കണ്‍വീനര്‍ അനന്തു മധു, കിരണ്‍ എം, പി. അപര്‍ണ, ആയിഷമിന്നു സലീം എന്നിവര്‍ സംസാരിച്ചു.
















