കോഴിക്കോട്: മലാപ്പറമ്പില്‍ വാടകവീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച യുവതിക്കെതിരെ കേസ്.ചേവായൂര്‍ സ്റ്റേഷനിലെ വനിത എഎസ്ഐയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി.
വാടക വീട്ടില്‍ താമസിക്കുന്ന ഷെറിന്‍ എന്ന യുവതിക്കെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്.
കോടതി ഉത്തരവ് പ്രകാരം വാടകവീട് ഒഴിപ്പിക്കാന്‍ എത്തിയതായിരുന്നു വനിതാ എഎസ്ഐയും സംഘവും. ഷെറിന്‍ പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചു. കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊള്ളല്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് എഫ്‌ഐആറില്‍ ഉളളത്.
















