തൃശൂര്‍:പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു.പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്‌നയുടെ കുഞ്ഞാണ് മരിച്ചത്.
സംഭവം ചികിത്സാ പിഴവെന്നാണ് കുടുംബം ആരോപിക്കുന്നത്. കൊടുങ്ങല്ലൂരിലെ പണിക്കേഴ്‌സ് ആശുപത്രിക്കെതിരെയാണ് ആരോപണം.കുടുംബം പൊലീസില്‍ പരാതി നല്‍കി.
വ്യാഴാഴ്ചയാണ് പ്രസവത്തിനായി ഷബ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
















