കോട്ടയം:ഓട്ടോ ഡ്രൈവര്‍ വാഹനത്തില്‍ മരിച്ച നിലയില്‍.അണ്ണടിവയലില്‍ ചെറുകുന്ന് റോഡിലാണ് സംഭവം.
ചിരട്ടപറമ്പില്‍ രാജു (60) ആണ് മരിച്ചത്. റോഡില്‍ ഗതാഗത സ്തംഭനമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.കൂടുതല്‍ അന്വേഷണം നടക്കുന്നു.
















