കൊച്ചി:ശബരിമലയിലെ പടിപൂജ ബുക്കിംഗിന്റെ എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിംഗിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.പടിപൂജ ബുക്ക് ചെയ്ത ചിലര്‍ വ്യാജ മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്.ബുക്ക് ചെയ്ത പടിപൂജ മറിച്ചുവില്‍ക്കുന്നതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ട്.
പടിപൂജ ബുക്കിംഗ് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേവസ്വം ബെഞ്ച് പറഞ്ഞു. പടിപൂജ ബുക്കിംഗിന്റെ വിശ്വാസ്യതയില്‍ തന്നെ ആശങ്കയുണ്ടെന്ന് ഹൈക്കോടതി.അടുത്ത ഒരു വര്‍ഷത്തെ പടിപൂജ ബുക്കിംഗിന്റെ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
















