കണ്ണൂര്‍:ചികിത്സാപ്പിഴവിനെതിരായ കെ എസ് യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റെന്ന് സി പി എമ്മും ഇല്ലെന്ന് കോണ്‍ഗ്രസും നിലപാട് സ്വീകരിച്ചിരിക്കെ പരസ്പരം പോര്‍വിളികളുമായി ഇരുവിഭാഗവും.കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധവുമായി എത്തിയതോടെ തമ്മില്‍ പോര്‍വിളിയുണ്ടായി.ഡി സി സി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
മന്ത്രിയെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ പ്രകടനം ഡിസിസി ഓഫീസിലേക്ക് എത്തവേ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു.എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി.
സംഘര്‍ഷത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തര്‍ക്കും, ഒരു എസ് എഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റു.
















