കൊച്ചി:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെഎസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നീ പ്രതികളുടെ റിമാന്‍ഡ് നീട്ടി.റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. പങ്കജ് ഭണ്ഡാരിയെ ഓണ്‍ലൈനായിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. മറ്റ് രണ്ട് പേരെ നേരിട്ട് ഹാജരാക്കി.
അതേസമയം,മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു ബുധനാഴ്ച സ്വാഭാവിക ജാമ്യ ഹര്‍ജി നല്‍കും.ദ്വാരപാലക ശില്‍പ കേസിലാണ് ജാമ്യ നീക്കം നടത്തുന്നത്.കട്ടിളപ്പാളി കേസില്‍ ബൈജുവിന് നേരത്തെ ജാമ്യം കിട്ടിയിരുന്നു.ദ്വാരപാലക കേസില്‍ കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ കെ എസ് ബൈജുവിന് പുറത്തിറങ്ങാന്‍ കഴിയും.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതിനോടകം ആറ് പ്രതികള്‍ പുറത്തിറങ്ങി കഴിഞ്ഞു. പത്മകുമാറും കെ എസ് ബൈജുവും കട്ടിളപ്പാളി കേസില്‍ ജാമ്യം നേടിയിട്ടുണ്ട്. ദ്വാരപാലക കേസിലാണ് ഇവര്‍ റിമാന്‍ഡില്‍ തുടരുന്നത്.
















