Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഉത്തരവാദിത്തം ഒന്നും ആരും ഏറ്റെടുത്തിട്ടില്ല, നവാസ് സമ്പാദിച്ച അഞ്ചുകോടി രൂപയുടെ സ്വത്ത് രഹ്‌നയ്‌ക്കുണ്ട് ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 03:01 pm IST
in Kerala

മലയാള സിനിമാപ്രേക്ഷർക്ക് ഒരിക്കലും മറക്കാനാകാത്ത വിയോഗമാണ് നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ നവാസിന്റെ മരണശേഷമുള്ള കുടുംബ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. നവാസിന്റെ ഭാര്യ രഹ്‌നയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നിയാസ് പറഞ്ഞു. താനും നവാസും തമ്മിൽ സഹോദരങ്ങൾ എന്നതിനെക്കാൾ വലിയ സുഹൃത്ത് ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നിയാസ് ബക്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.

നവാസിന്റെ മരണം സമ്മാനിച്ച ഷോക്കിൽ നിന്നും വേദനയിൽ നിന്നും രഹ്‌ന മൂവ് ഓൺ ചെയ്തിട്ടില്ല എന്നും അതിനൊക്കെ സമയം എടുക്കും എന്നും ആണ് നിയാസ് പറയുന്നത്. മക്കളുടെ ഉത്തരവാദിത്തം ഒക്കെ രഹ്‌ന തന്നെയാണ് നോക്കുന്നത് എന്നും ജീവിക്കാൻ ആവശ്യമായ അസറ്റ് ഉണ്ടാക്കിയ ശേഷമായിരുന്നു നവാസിന്റെ മരണം എന്നും നിയാസ് ബക്കർ പറഞ്ഞു

‘ നവാസിന്റെ നഷ്ടം എപ്പോഴും വേദനയാണ്. പക്ഷെ ഞാൻ പെട്ടെന്ന് അതിജീവിച്ചു. അവന്റെ വിയോഗത്തിനുശേഷം മറിമായത്തിലെ സെ​റ്റിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അവിടെയുള്ളവർ നിർബന്ധിച്ചാണ് ഞാൻ സെ​റ്റിലേക്ക് പോയത്.അവന്റെ ഭാര്യ രഹ്ന ആ മരണം അംഗീകരിക്കാൻ ഇനിയും സമയമെടുക്കും.

അവരുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് പറയാൻ കഴിയില്ല. റിക്കവർ ആയി വരാൻ സമയം എടുക്കും. നമ്മൾ എങ്ങനെ പറഞ്ഞാലും അവരുടെ മാനസികാവസ്ഥ എന്താന്നുള്ളത് അറിയാമല്ലോ. കുറേ സമയമൊക്കെ വളരെ ബെറ്റർ ആയിട്ടിരിക്കും. വേറെ ചില സമയങ്ങളിൽ വളരെ ഡൗൺ ആകും. അത് എത്ര വന്നാലും ചില ഓർമ്മകൾ വരുമ്പോൾ അത് വേട്ടയാടികൊണ്ടിരിക്കും

നവാസ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് രഹ്‌ന പറഞ്ഞത്, അത് ഏതൊരു ഭാര്യക്കും അങ്ങനെയാണല്ലോ എന്റെ ഭാര്യക്കും അങ്ങനെ പറ്റില്ല. ഭാര്യ ഇല്ലാതെ എനിക്കും ജീവിക്കാൻ അങ്ങനെതന്നെയാണ്. നമ്മുടെ ആ ബന്ധത്തിന്റെ തീവ്രതയാണത്. അപ്രതീക്ഷ വിയോഗം ആയിരുന്നു.എല്ലാവർക്കും അവരവരുടേതായ ഉത്തരവാദിത്തമുണ്ട്. ഒരാൾ മരിച്ചെന്നുപറഞ്ഞ് ഉത്തരവാദിത്തം നമ്മളിലേക്ക് വരും എന്നില്ല.

അയാൾ ജീവിച്ചിരിക്കുമ്പോഴും നമുക്ക് ചെയ്തുകൊടുക്കാൻ കഴിയുന്നതെല്ലാം ചെയ്യാം. രഹ്നയെ സംബന്ധിച്ചടത്തോളം അതവർ ആഗ്രഹിക്കുന്നില്ല. കാരണം നവാസിന്റെ ഒരു താൽപര്യം അതാണ്. നവാസ് അധ്വാനിച്ചുവച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുകയെന്നാണ്. ആരെയും ആശ്രയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.

അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ പ​റ്റാത്തതിൽ വേദനയുണ്ട്. എന്നാൽ അതിനേക്കാൾ സന്തോഷിക്കുന്നുണ്ട്. കാരണം അങ്ങനെ പറയാൻ അവർ പ്രാപ്തരായല്ലോ. അതിന് ഞാൻ നവാസിന് ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അവന് അഞ്ച് കോടി രൂപയുടെ സ്വത്തുക്കളുണ്ട്. അവർക്ക് ജീവിക്കാൻ സാധിക്കും.

നമ്മൾ കൃത്യമായിട്ട് മനസ്സിലാക്കിവെച്ചിട്ടുള്ള ഒരു കാര്യമല്ലേ?നമുക്കെല്ലാവർക്കും അറിയാലോ ഒരു ദിവസം മരിക്കും എന്നുള്ളത്. അല്ലേ? എന്നിട്ട് നമ്മൾ വാവിട്ട് കരയും. നമുക്ക് കൃത്യമായിട്ട് അറിയാവുന്ന ഒരുകാര്യമാണെങ്കിലും അത് സഹിക്കാൻ പറ്റാത്ത ഒരു വേദന തന്നെയാണ്. പ്രാർത്ഥിക്കുക എന്നുള്ളത് മാത്രമാണ്. മരണപ്പെട്ടവർക്ക് വേണ്ടി നമുക്ക് ഒന്നും ചെയ്യാനില്ല. ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയേ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളൂ” നിയാസ് ബക്കർ പറഞ്ഞു.

 

Tags: Kalabhavan Navas...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാഭവന്‍നവാസിന് കണ്ണീരോടെ വിട…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.