തിരുവനന്തപുരം:അടിപിടിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പാച്ചല്ലൂര്‍ സ്വദേശി സുജിത്ത് ആണ് മരിച്ചത്.
നെഞ്ചിലും വയറ്റിലും കുത്തേറ്റ് ചികിത്സയിലായിരുന്നു യുവാവ്. തിങ്കളാഴ്ചയാണ് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഖില്‍, വിശാഖ്, രഞ്ജിത്ത്, നന്ദു എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അഖിലും സുജിത്തുമായി ഉണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
















