ന്യൂദല്‍ഹി: ആര്‍ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭ മാര്‍ച്ച് 13, 14, 15 തീയതികളില്‍ ഹരിയാനയിലെ സമല്‍ഖയില്‍ ചേരുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു. സമല്‍ഖ പട്ടി കല്യാണയിലുള്ള ഗ്രാമ വികാസ് സേവാ സാധന കേന്ദ്രത്തില്‍ നടക്കുന്ന പ്രതിനിധി സഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കും.
ശതാബ്ദി പ്രവര്‍ത്തനങ്ങളും പോയ വര്‍ഷത്തെ സംഘപരിപാടികളും യോഗത്തില്‍ അവലോകനം ചെയ്യും. വിവിധ പ്രാന്തങ്ങളില്‍ നടന്ന വിശേഷ കാര്യക്രമങ്ങള്‍ അവതരിപ്പിക്കും.
















