തിരുവനന്തപുരം: ഉത്സവാഘോഷങ്ങളിലും മറ്റും മൈക്ക് ഉപയോഗിക്കുന്നതിന് നിലവിലുള്ള നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. രാത്രി 10 മണിക്കുശേഷം മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. എഡിഎം, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ സ്പീക്കറുകള്‍ സ്ഥാപിക്കരുത്, അനുവദനീയമായ ഡെസിബലിന് മുകളിലേക്ക് ശബ്ദത്തിന്റെ തോത് ഉയര്‍ത്തരുത് തുടങ്ങിയ കാര്യങ്ങള്‍ ലംഘിക്കുന്ന പക്ഷം കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി.
















