തിരുവനന്തപുരം: ഡി.എന്‍.ബി. (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേയ്‌ക്കുള്ള താത്ക്കാലിക സ്‌ട്രേ വേക്കന്‍സി അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ഫെബ്രുവരി 25 ഉച്ചയ്‌ക്ക് 1 മണിക്കുള്ളില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] ല്‍ അറിയിക്കണം. ഫോണ്‍: 0471 – 2332120, 2338487.
















