ദുബായ് : രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിപ്പ് പുറത്തിറക്കി. ഫെബ്രുവരി 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2026 മാർച്ച് 19 മുതൽ മാർച്ച് 21 വരെ ഈദുൽ ഫിത്തർ അവധിയായിരിക്കും.
എന്നാൽ റമദാൻ മാസം അവസാനിക്കുന്നത് മുപ്പതാമത്തെ ദിനമാകുന്ന സാഹചര്യത്തിൽ 2026 മാർച്ച് 22 കൂടി സ്വകാര്യ മേഖലയിൽ അവധിദിനമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
















