തിരുവനന്തപുരം: പോത്തന്‍കോട് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍. പോത്തന്‍കോട് മേലേവിള സ്വദേശിനി ദിവ്യ പൊലീസില്‍ പരാതി നല്‍കി.
പോത്തന്‍കോട് ചന്തയില്‍ നിന്നും വാങ്ങിയ ചൂരയിലാണ് പുഴു ഉണ്ടായിരുന്നത്. പഞ്ചായത്ത് നേതൃത്വത്തില്‍ മത്സ്യ ചന്തയില്‍ പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം വില്‍പ്പന നടത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് പുഴുക്കള്‍ ആണ് മത്സ്യത്തില്‍ ഉണ്ടായിരുന്നത്. പുഴുവല്ല വിര എന്നാണ് ചന്തയിലെ കച്ചവടക്കാര്‍ പറയുന്നതെന്നും യുവതി ആരോപിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബില്‍ പരിശോധനയ്‌ക്കയച്ചു.
















