വായന ഒരു ലഹരിയാണ്. അത് തരുന്ന മന:സംതൃപ്തിയും സന്തോഷവും മറ്റൊന്നിനും തരാന്‍ സാധിക്കില്ല. മികവുറ്റ പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ വിപുലമായ പുസ്തകങ്ങളുടെ ശേഖരമാണ് ജന്മഭൂമി ഒരുക്കിയിരിക്കുന്നത്. വായനയുടെ വസന്തകാലത്തിലേക്ക് ജന്മഭൂമി നിങ്ങളെ ക്ഷണിക്കുന്നു.
ഭാഗവത കഥാസാരം:
സംസ്കൃതം അറിയാത്തവർക്കും ഉൾകൊണ്ട് വായിക്കാനും അർഥ തലങ്ങളും കഥാ സാരവും മനസ്സിലാ ക്കാനും കഴിയുന്ന രീതിയിൽ വളരെ ലളിതമായ ആഖ്യാനം മലയാള ഗദ്യം രൂപത്തിൽ.
സഞ്ചാരി പറഞ്ഞ കടം കഥ:
വിഖ്യാത പണ്ഡിതനായ എ എൽ. ബാഷം ഭാരതത്തെ വിസ്മയം എന്നാണ് വിശേഷിപ്പിച്ചത്. അതിനേക്കാൾ വിസ്മയമാണ് ഇന്തോനേഷ്യയിലെ ബാലി. അധികാരത്തിന്റെ പ്രതാപം ക്ഷയിച്ചു ,നിറം മങ്ങി നിഴലായി , ജാവയിൽ നിന്ന് ബാലിയിലേക്ക് പിൻവാങ്ങിയ ഒരു ജനതയുടെ ഇതിഹാസ സമമായ വീണ്ടെടുപ്പിന്റെ വിശകലനമാണ് സഞ്ചാരി പറഞ്ഞ കടം കഥ എന്ന ഈ ഗ്രന്ഥം.
ചരിത്രം നിർമിച്ച ഛത്രപതി:
ആധുനിക ലോകത്തിന് പോലും അമ്പരപ്പോടെ മാത്രം നോക്കിക്കാണാ നാവുന്ന ഛത്രപതി ശിവാജിയുടെ സംഭവ ബഹുലവും ആവേശദായകവുമായ ജീവിതം ചിത്രീകരിക്കുന്ന മലയാളത്തിലെ ഏറ്റവും ഉജ്ജ്വലമായ ചരിത്ര ഗ്രന്ഥം.
ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തിൽ:
കേരള രാഷ്‌ട്രീയത്തിന്റെ സംഭവ ബഹുലമായ ഇന്നലെകളിൽ നിന്ന് ഓർമിക്കപ്പെടുന്നത് വളരെ കുറച്ചു മാത്രം.ഭാരതീയ ജനസംഘവും BJP യും പ്രതിനിധാനം ചെയ്യുന്ന ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വന്നതിന്റെ ചരിത്രം പലർക്കും അജ്ഞാതമാണ്. ഇതിലേക്ക് വെളിച്ചം വീശുന്ന ആധികാരികമായ ഗ്രന്ഥം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
ധർമായണം:
രാമായണത്തെ ആധാരമാക്കിയുള്ള കാവ്യം.
ഏറനാട് കലാപം:
1921 ലെ മാപ്പിള ലഹളയുടെ നേർചിത്രം വിവരിക്കുന്ന കാവ്യം. ലഹള കഴിഞ്ഞു മൂന്നാം വർഷം പുറത്തിറങ്ങിയ ഗ്രന്ഥം ആരാണ് എഴുതിയത് എന്ന് അറിവായിട്ടില്ല. അതിന്റെ പുനഃപരിദ്ധീകരണമാണ് ഏറനാട് കലാപം.
സംയോഗി – വന്ദേ പരമേശ്വരം:
നിയതി കരുതിവെച്ച മഹാപ്രതിഭാസമായിരുന്നു പരമേശ്വർജി എന്ന പി. പരമേശ്വരൻ. കാലപ്രവാഹത്തിന്റെ നിശ്ചിത ഘട്ടത്തിൽ അതു സംഭവിച്ചു കടന്നുപോയി.വരാനിരിക്കുന്ന തലമുറകൾ വിസ്മയത്തോടെ നോക്കിക്കാണുന്ന ആ വിജ്ഞാന ഗോപുറത്തിനൊപ്പം ജീവിതകാലം പങ്കിടാൻ ഭാഗ്യം കിട്ടിയവർ കുറിച്ച് വെച്ച പ്രൗഢഗംഭീരമായ ഒരു ഗ്രന്ഥം.
ശബരിമല കമ്യൂണിസ്റ്റ് കടന്നാക്രമണവും ഹിന്ദുവിന്റെ പ്രതിരോധവും:
അധികാരത്തിലിരുന്നു കൊണ്ട് ഹിന്ദു സമാജത്തെ ഭിന്നിപ്പിക്കുകയും സാംസ്കാരിക ധാർമ്മിക മൂല്യങ്ങളെ ഉന്മൂലനം ചെയ്യുക എന്ന കമ്യൂണിസ്റ്റ് കുതന്ത്രവും ആണ് ശബരിമല വിഷയം നമ്മെ ബോധ്യപ്പെടുത്തുന്നത്. നാട്ടിൽ അശാന്തിയും അസമാധാനവും വളർത്തുന്ന ഇത്തരം ഭരണകൂട ഭീകരതയുടെ വസ്തുനിഷ്ഠമായ പ്രതിപാദനമാണ് ഈ പുസ്തകം.
1921 പാഠവും പൊരുളും:
ചരിത്ര പുസ്തകത്തിന്റെ കേരളത്താളിൽ ചോരനിറ മണിഞ്ഞും ചാവുമണം പരത്തിയുമാണ് മാപ്പിള ലഹളയുള്ളത്. 1921 ലെ ആ ക്രൂര കാലത്തെ ആധികാരിക നേർക്കാഴ്ചയാണ് ഈ പുസ്തകം. പി പരമേശ്വരൻ, ആർ സി. മജുംദാർ, ഡോ.ടി കെ.രവീന്ദ്രൻ തുടങ്ങി പ്രമുഖരുടെ ലേഖനങ്ങൾ.
വാജ്പേയി ജീവിതവും സ്വപ്നങ്ങളും:
അടൽ ബിഹാരി വാജ്പേയിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ,പ്രസംഗങ്ങൾ,കവിതകൾ, അപൂർവ ചിത്രങ്ങൾ പ്രസിദ്ധ ഉദ്ധരണികൾ, കാരിക്കേച്ചറുകൾ.
പുസ്തകം സ്വന്തമാക്കാൻ: 7907201668
















