തിരുവനന്തപുരം:ഹോട്ടല്‍ മുറിയില്‍ വച്ച് ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കേസ്.2025 നവംബര്‍ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലച്ചിത്രമേളയുടെ സ്‌ക്രീനിംഗിനിടെയായിരുന്നു കേസിനാധാരമായ സംഭവം.
ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഇടതു സഹയാത്രികനായ പി ടി കുഞ്ഞപമുഹമ്മദിനെതിരെ ആദ്യം കേസെടുക്കാന്‍ നീക്കമൊന്നുമുണ്ടായില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കേസെടുക്കാന്‍ പൊലീസ് തയാറായത്.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
















