കൊല്ലം: ക്ഷേത്രത്തില്‍ നട വരവായി ലഭിച്ച സ്വര്‍ണ്ണമാല അപഹരിച്ചു എന്ന പരാതിയില്‍ മാമ്പഴത്തറ ദേവസ്വത്തിലെ ശാന്തിക്കാരന്‍ മധുസൂദന ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്.
പുനലൂര്‍ ഗ്രൂപ്പില്‍ ആര്യങ്കാവ് സബ് ഗ്രൂപ്പിലാണ് മധുസൂദന ശര്‍മ ജോലി ചെയ്തിരുന്നത്. രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല അപഹരിച്ചുവെന്ന പരാതിയില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന്‌റെ നടപടി.















