തിരുവനന്തപുരം: ക്രിസ്മസ് ബംബര്‍ ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനത്തുക നല്‍കുമെന്നും ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണെന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി. ബംബറില്‍ രണ്ടുപേര്‍ അവകാശമുന്നിച്ചതോടെ 20 കോടിയുടെ സമ്മാനത്തുക ഹൈക്കോടതി തടഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ലോട്ടറി വ്കുപ്പിന്‌റെ വിശദീകരണം.
വകുപ്പിന് പ്രധാനം ടിക്കറ്റിന്റെ വിശ്വാസ്യതയാണ്. കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.
പിറവം സ്വദേശിയായ റിട്ട. എഎസ്ഐ സജിമോനാണ് ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് പൊലീസിനെയും കോടതിയെയും സമീപിച്ചത്.
















