കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. താമരശ്ശേരി അമ്പായത്തോട് മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് നടപടി. ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ കോഴിക്കോട് ജില്ലാ കലക്ടറാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്തിയത്.
കോഴിക്കോട് കോടതിയിലെ ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുളള ഇയാള്‍ താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലും നിരവധി കേസുകളില്‍ പ്രതിയാണ്. ആളുകളെ ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പതിവായി ഏര്‍പ്പെടുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
















