തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ കേരള എഞ്ചിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍/ഫാര്‍മസി/മെഡിക്കല്‍ &മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ ഫീസ് അടയ്‌ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫീസ് ഒടുക്കുന്നതിനുള്ള അവസരം ഫെബ്രുവരി 25 വൈകുന്നേരം 5 വരെ ലഭിക്കും. നിലവില്‍ ജനുവരി 05, 31 തീയതികളിലെ വിജ്ഞാപനങ്ങള്‍ പ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ രേഖകളില്‍ ന്യൂനതകള്‍ ഉള്ളവര്‍ക്ക് അതു പരിഹരിക്കുന്നതിന് പിന്നീട് അവസരം നല്‍കും. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471-2525300.
















