ന്യൂദല്‍ഹി : ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ഡ്രോണുകളുടെ ദുരുപയോഗം, സൈബര്‍ ആക്രമണങ്ങള്‍, ഡിജിറ്റല്‍- സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ നേരിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയം.
ഇന്ത്യന്‍ പൗരന്മാരെയും താല്പര്യങ്ങളെയും സംരക്ഷിക്കുക.ഭീഷണികള്‍ക്കെതിരെ വേഗത്തില്‍ പ്രതികരണം, ആഭ്യന്തര സുരക്ഷ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങളിലാണ് പ്രഹാര്‍ രൂപീകരിച്ചിരിക്കുന്നത്.തീവ്രവാദത്തിന് പ്രത്യേക മതമോ വംശമോ ദേശീയതയോ ഇല്ലെന്ന് നയത്തില്‍ പറയുന്നു.
സ്പോണ്‍സര്‍ ചെയ്ത ഭീകരത വളരെക്കാലമായി രാജ്യത്തെ ബാധിച്ചിട്ടുണ്ട്.ഐ എസ് ഐ എസ് , അല്‍ ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ രാജ്യത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതും നയ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
















