തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു.മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന്റെ പരിഗണന വിഷയങ്ങള്‍ വ്യക്തമാക്കിപ്രത്യേക ഉത്തരവും ഉടന്‍ ഇറങ്ങും.
















