Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നഴ്‌സിനെ കുടുക്കി ഡോക്ടറെ രക്ഷിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട്

നഴ്സിനെ ബലിയാടാക്കാനുള്ള നീക്കമെന്ന് കേരള ഗവ. നഴ്സസ് യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 06:28 am IST
in Kerala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്സ്) കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന് ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയ്‌ക്കാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ സസ്‌പെന്‍ഷനിലുള്ള നഴ്‌സ് ധന്യയില്‍ കുറ്റം കെട്ടിവെയ്‌ക്കാനുള്ള ശ്രമവും റിപ്പോര്‍ട്ടിലുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയയിലാണ് ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്.

ഈ സംഭവത്തില്‍ ഡോ. ഷാഹിദയ്‌ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോട് എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോ. ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നടപടി ക്രമങ്ങള്‍ എല്ലാം ഡോക്ടര്‍ പാലിച്ചെന്ന് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

നഴ്സിന്റെ വീഴ്ചയ്‌ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്‌മകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയില്‍ ജീവനക്കാര്‍ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്ലോര്‍ നഴ്സ് ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സര്‍ജറിയുടെ ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. അതേസമയം ഡോക്ടറെ കുറ്റവിമുക്തയാക്കി നഴ്സിനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള ഗവ. നഴ്സസ് യൂണിയന്‍ ആരോപിക്കുന്നു.

ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നഴ്സിന്റെ മാത്രം കുറ്റമായി ഇതിനെ ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും നഴ്സസ് യൂണിയന്‍ അറിയിച്ചു.

അഞ്ചുവര്‍ഷത്തെ വേദനയ്‌ക്കൊടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഉഷാ ജോസഫിന്റെ വയറ്റില്‍നിന്നും കത്രിക പുറത്തെടുത്തത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക പോലീസിന് കൈമാറി.

Tags: Alappuzha Medical College Hospitalinvestigation reportKerala Govt. Nurses UnionArtery forceps
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉഷാ ജോസഫിന്റെ വയറ്റില്‍ മറന്നുവച്ച ശസ്ത്രക്രിയ ഉപകരണം മൂത്രാശയം തുളച്ച് അകത്ത് കടന്നിരുന്നു

Kerala

അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ ആരോപണ വിധേയനായ വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍

Education

‘സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും അര്‍ജുന്‍ പ്രഷര്‍ നേരിട്ടു’, അര്‍ജുന്റെ ആത്മഹത്യയില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

Kerala

എം.ആര്‍ അജിത് കുമാറിനായി സർക്കാരിന്റെ അസാധാരണ നടപടി; മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചു

Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.