പൂക്കോട്ടുംപാടം(മലപ്പുറം): ഹിന്ദു സമൂഹം സംഘടിക്കുന്നതില്‍ കേരളത്തിലെ വോട്ടുബാങ്ക് രാഷ്ടീയം കളിക്കുന്നവര്‍ക്കാണ് എതിര്‍പ്പെന്ന് പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തിലെ ഹിന്ദു ഏകതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി സ്വന്തം കുടുംബങ്ങളില്‍ നിന്നുതന്നെയാണ് ഇതിന്റെ കൂട്ടായ്‌മയും പ്രവര്‍ത്തനങ്ങളും നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം നിലവില്‍ ഹിന്ദു രാഷ്‌ട്രമാണ്. ഇത് പറയുമ്പോള്‍ മതരാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ആര്‍എസ്എസിനുള്ളതെന്നാണ് കുപ്രചരണം നടത്തുന്നത്. ആരാധന കൊണ്ടുമാത്രം കാര്യമില്ലെന്നും ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഹിന്ദുസമൂഹം സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമാശ്രമം മഠാധിപതി ഡോ. ധര്‍മ്മാനന്ദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി.
















